• HOME
  • »
  • NEWS
  • »
  • kerala
  • »
  • Queen Elizabeth | എലിസബത്ത് രാജ്ഞി കൊച്ചി കാണാനെത്തിയപ്പോൾ; അവിസ്മരണീയ കേരള സന്ദർശനത്തിന്റെ ഓർമ്മകൾ

Queen Elizabeth | എലിസബത്ത് രാജ്ഞി കൊച്ചി കാണാനെത്തിയപ്പോൾ; അവിസ്മരണീയ കേരള സന്ദർശനത്തിന്റെ ഓർമ്മകൾ

ആറ് മണിക്കൂർ നേരമാണ് എലിസബത്ത് രാജ്ഞി കൊച്ചിയിൽ സന്ദർശനത്തിനായി എത്തിയത്

എലിസബത്ത് രാജ്ഞി

എലിസബത്ത് രാജ്ഞി

  • Last Updated :
  • Share this:
    ബ്രിട്ടീഷ് സിംഹാസനത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞി വിട വാങ്ങി. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയായിരുന്നു ക്വീൻ എലിസബത്ത്. 1952 ഫ്രെബുവരിയിലാണ് അവർ ഈ പദവിയിലെത്തിയത്. ഇതിനിടെ ഒരിയ്ക്കൽ കേരളം സന്ദർശിക്കാനും രാജ്ഞി എത്തിയിരുന്നു. ആറ് മണിക്കൂർ നേരമാണ് അവർ കൊച്ചിയിൽ സന്ദർശനത്തിനായി എത്തിയത്.

    മട്ടാഞ്ചേരിയിലെ പരദേശി സിനഗോ​ഗിലാണ് രാജ്ഞി സന്ദർശനത്തിനായി എത്തിയത്. ആ മഹത്തായ സന്ദർശനത്തിന് സാക്ഷ്യം വഹിച്ച പലരും ഇപ്പോഴും അവിസ്മരണീയമായ ആ ദിവസത്തെക്കുറിച്ച് സംസാരിക്കുകയും വർഷങ്ങൾക്ക് ശേഷവും അതേ ഓർമ്മകൾ അനുസ്മരിക്കുകയും ചെയ്യുന്നു.

    ഇന്ത്യയിൽ മൂന്നാം തവണ എത്തിയപ്പോഴാണ് രാജ്ഞി ആദ്യമായി കേരളം സന്ദർശിക്കാനെത്തിയത്. ആറ് മണിക്കൂർ നേരത്തെ കേരള സന്ദർശനത്തിനിടെ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ ചർച്ചായ സെന്റ് ഫ്രാൻസിസ് പള്ളി സന്ദർശിക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം.

    കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലെ ഉച്ചഭക്ഷണം രാജ്ഞി വളരെ സ്വാദോടെ ആസ്വദിച്ചു. സ്പെഷ്യൽ കേരള വിഭവങ്ങളാണ് അന്ന് രാജ്ഞിയ്ക്ക് വേണ്ടി ഒരുക്കിയത്. തക്കാളി കറിയും മോപ്ല സ്റ്റൈൽ ചിക്കൻ കറിയുമാണ് അന്ന് രാജ്ഞി ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങൾ. രാജ്ഞിയ്ക്കൊപ്പം എഡിൻബർഗ് പ്രഭുവും അന്ന് കേരളം സന്ദർശിക്കാനെത്തിയിരുന്നു. അന്നത്തെ ഗവർണർ സുഖ്‌ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന മോഹിനിയാട്ടവും രാജ്ഞിയ്ക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു.

    ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് സിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി മൂന്ന് തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 1961, 1983, 1997 എന്നീ വർഷങ്ങളിലായിരുന്നു ഇത്. 1997 ഒക്ടോബറിലാണ് രാജ്ഞി കൊച്ചിയിലെ പരദേശി സിനഗോഗിൽ എത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മട്ടാഞ്ചേരിയിലെ ജൂത കേന്ദ്രത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് കൊച്ചിയിലെ യഹൂദരെ സന്ദർശിക്കാൻ രാജ്ഞി എത്തിയത്.

    രാജ്ഞി നഗരത്തിൽ എത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ കർശന നിയന്ത്രണങ്ങളോടെ കൊച്ചിയിൽ അതീവ സുരക്ഷ ഒരുക്കിയിരുന്നു. റാപ്പിഡ് ആക്ഷൻ ഫോഴ്‌സും കേരള ആംഡ് പോലീസും ചേർന്നാണ് റോഡുകൾ തടഞ്ഞത്. സന്ദർശന വേളയിൽ അന്നത്തെ എഡിൻബർഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു. ഇരുവരും നഗരത്തിലെ സെന്റ് ഫ്രാൻസിസ് പള്ളിയിലെ പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോഡ ഗാമയുടെ ശവകുടീരം സന്ദർശിച്ചു.

    ബ്രിട്ടീഷ് രാജ്ഞിയെ കാണാൻ മട്ടാഞ്ചേരിയിലെ തെരുവുകളിൽ സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു. രാജ്ഞിയുടെ സുരക്ഷയ്ക്കായുള്ള കർശന നടപടികളുടെ ഭാഗമായി, എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും ഭാര്യയും ഉൾപ്പെടെ ഒമ്പത് പേർക്ക് മാത്രമായിരുന്നു അവസരം. കൊച്ചിയിലെ ജൂത വിഭാഗക്കാരെ പ്രതിനിധീകരിച്ച്, സമ്മി ഹല്ലേഗുവ നിരവധി സമ്മാനങ്ങളും രാജ്ഞിയ്ക്ക് സമ്മാനിച്ചിരുന്നു.

    Summary: Time when Kochi played host to Queen Elizabeth II for a six-hour visit
    Published by:user_57
    First published: