• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kodiyeri Balakrishnan | 'അങ്ങനെ കീഴടങ്ങാൻ പറ്റില്ലല്ലോ'; രണ്ടര വർഷം മുൻപ് രോഗാവസ്ഥയ്ക്കു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട കോടിയേരി

Kodiyeri Balakrishnan | 'അങ്ങനെ കീഴടങ്ങാൻ പറ്റില്ലല്ലോ'; രണ്ടര വർഷം മുൻപ് രോഗാവസ്ഥയ്ക്കു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട കോടിയേരി

കാൻസർ ചികിത്സയ്ക്ക് ശേഷം മാധ്യമങ്ങളുടെ മുന്നിൽ ആത്മവിശ്വാസത്തോടെ എത്തിയ കോടിയേരി

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • Share this:
2020 ഫെബ്രുവരി മാസത്തിൽ നാല് മാസത്തെ ഇടവേളയ്‌ക്കു ശേഷം കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) മാധ്യമങ്ങൾക്കു മുൻപിലെത്തി. സ്വതസിദ്ധമായ പുഞ്ചിരിയോട് കൂടി 'അങ്ങനെ കീഴടങ്ങാൻ പറ്റില്ലല്ലോ' എന്ന് പറഞ്ഞാണ് അദ്ദേഹം പത്രസമ്മേളനം കഴിഞ്ഞ് ഇറങ്ങിയത്. അദ്ദേഹം കാൻസർ രോഗത്തെ അതിജീവിക്കും എന്ന് മറ്റാരേക്കാളും ആത്മവിശ്വാസം ആ മുഖത്തിൽ പ്രകടമായിരുന്നു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്സൺ കാൻസർ സെന്ററിൽ ആയിരുന്നു ആദ്യം ചികിത്സ. മടങ്ങിവന്ന ശേഷം ഇവിടെ ചികിത്സ തുടർന്നു.

നാട്ടിലും വിദേശത്തുമായുള്ള ചികിത്സ തുടർന്നു. 'രോഗത്തെക്കുറിച്ച് ഓർമിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്. പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകി അതിനെ മറക്കാനാണ്,' എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

സൗമ്യമായ ഇടപെടലും നിലപാടുകളിലെ കാർക്കശ്യവുമാണ് കോടിയേരി ബാലകൃഷ്ണന്റ മുഖമുദ്ര. പ്രതിസന്ധികളെ ചിരിച്ചു കൊണ്ടു നേരിടും. പ്രത്യയശാസ്ത്രവും പ്രായോഗിക രാഷ്ട്രീയവും പറഞ്ഞ് പ്രതിരോധിക്കും. വ്യക്തിപരമായി ഒരപവാദവും കേൾപ്പിക്കാത്ത നേതാവ് പലപ്പോഴും പ്രതിരോധത്തിലായത് കുടുംബാംഗങ്ങൾക്കെതിരേ ഉയർന്ന ആരോപണങ്ങളുടെ പേരിലായിരുന്നു.

2022 ഏപ്രിൽ മാസത്തിൽ ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദ തുടര്‍ചികിത്സക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ വീണ്ടും പോയത്. ദീർഘകാലത്തേക്ക് മാറി നിൽക്കുന്നില്ല എന്നതിനാൽ പാർട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി മറ്റാർക്കും കൈമാറിയിരുന്നില്ല. പാർട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല നിർവഹിച്ചത്.

കോടിയേരി ചികിത്സക്കായി ആദ്യം അവധിയെടുത്തപ്പോഴും പാർട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല നിർവഹിച്ചത്. പിന്നീട് ബിനീഷ് കോടിയേരിക്കെതിരെ ഇഡി കേസ് വന്ന സാഹചര്യത്തിലായിരുന്നു കോടിയേരി അവധിയെടുത്ത് ചുമതല എ വിജയരാഘവന് കൈമാറിയത്. അന്ന് കോടിയേരി ചികിത്സയ്ക്കായി അവധിയെടുത്തെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്.
Published by:user_57
First published: