തിരുവനന്തപുരം: കേരളത്തിന് പുതിയ മൂന്നു ട്രെയിനുകൾ കൂടി ലഭിക്കും. റെയിൽവേ ടൈംടേബിൾ സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, മംഗളുരു-രാമേശ്വരം എന്നീ സർവീസുകളാണ് കേരളത്തിൽ പുതിയതായി ആരംഭിക്കുന്നത്. റെയിൽവേ ബോർഡിന്റെ വിജ്ഞാപനം വരുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കും.
നിലവിൽ എറണാകുളത്തുനിന്ന് കൊല്ലം പുനലൂർ വഴി അവധിക്കാല സ്പെഷ്യലായി വേളാങ്കണ്ണി ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസമുള്ള ഈ സർവീസ് ആഴ്ചയിൽ രണ്ടു ദിവസമാക്കി റെഗുലർ ട്രെയിനാക്കി മാറ്റാനാണ് ശുപാർശ. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഈടാക്കുന്ന അമിത നിരക്ക് കുറയും. കൊല്ലം-തിരുപ്പതി, മംഗളുരു-രാമേശ്വരം ട്രെയിനുകളുടെ കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.
അതിനിടെ സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ മറ്റ് റൂട്ടുകളിലേക്ക് നീട്ടാനും നിർദേശമുണ്ട്. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടും. പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് മധുരയിലേക്കും ബംഗളുരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോടേക്കും നീട്ടാനാണ് നിർദേശം. ഇത് റെയിൽവേ ടൈംടേബിൾ സമിതി അംഗീകരിച്ചിട്ടുണ്ട്.
പൂനെ-എറണാകുളം എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടാൻ ധാരണയായെങ്കിലും അടുത്ത വർഷം മാത്രമെ നടപ്പിലാകൂ. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിൽ കോച്ച് ക്ഷാമം ഒരു പ്രശ്നമാണ്. നിലവിൽ വന്ദേ ഭാരത് കോച്ചുകളുടെ നിർമ്മാണത്തിനാണ് റെയിൽവേ മുൻഗണന നൽകുന്നത്.
പുതിയ ടൈംടേബിൾ വരുമ്പോൾ നേത്രാവതി എക്സ്പ്രസിന്റെ യാത്രാസമയം കുറയും തിരുവനന്തപുരത്ത് നിന്ന് ലോകമാന്യതിലകിലേക്ക് പോകുന്ന ട്രെയിനിന്റെ വേഗത വർദ്ധിപ്പിക്കുന്നതോടെയാണിത്.
ഹെൽമെറ്റ് ഇല്ലാത്ത യാത്രയ്ക്കും ലൈസൻസ് മരവിപ്പിച്ചേക്കും; വാഹനപരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങൾക്ക് പോലും കനത്ത ശിക്ഷ നൽകാനാണ് തീരുമാനം. ഹെൽമെറ്റ് ഇല്ലാത്ത യാത്ര ഉൾപ്പടെ കുറ്റങ്ങൾ ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളും. ഇതുസംബന്ധിച്ച നിർദേശം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ജോയിന്റ് ആർടിഒയ്ക്ക് നൽകിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്ബോള്‍ വാഹനം നിർത്താതെപോവുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ചുള്ള ഡ്രൈവിങ് തുടങ്ങിയവയ്ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കുകയും ചെയ്യാനാണ് തീരുമാനം.
വരുംദിവസങ്ങളിൽ ഇതിന്റെ ഭാഗമായി പരിശോധനകളും നടപടികളും ശക്തമാക്കും. ഇപ്പോള്‍ ഈ നിയമലംഘനങ്ങള്‍ക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവം ചിലര്‍ക്കുണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച ക്യാമറകൾ പരിശോധിച്ചും നടപടികൾ കർശനമാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.