COVID 19 | സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തിരൂർ സ്വദേശി

ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 11ന് വൈകുന്നേരം അഞ്ചുമണിക്ക് രോഗി മരണത്തിന് കീഴടങ്ങി. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 21 ആയി.

News18 Malayalam | news18
Updated: August 11, 2020, 10:00 PM IST
COVID 19 | സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തിരൂർ സ്വദേശി
Covid
  • News18
  • Last Updated: August 11, 2020, 10:00 PM IST
  • Share this:
മലപ്പുറം: കോവിഡ് ബാധിച്ച് ജില്ലയിൽ ഇന്ന് രണ്ടാമത്തെ മരണം രേഖപ്പെടുത്തി. തിരൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് (47) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവ അലട്ടിയിരുന്ന അബൂബക്കർ സിദ്ദിഖിനെ പനിയും ശ്വാസംമുട്ടും ശാരീരിക അവശതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 9നാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.

പരിശോധനയിൽ കിഡ്‌നി ഫെയിലിയർ കണ്ടെത്തിയതിനെ തുടർന്ന് രോഗിയെ ജനറൽ ഐസിയുവിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചു.

10ന് ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ചു. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ്, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ക്രോണിക് കിഡ്‌നി ഡിസീസ് എന്നിവ കണ്ടെത്തി.

രോഗിയുടെ നില വഷളായതോടെ കാൽസ്യം ഗ്ലുക്കോനേറ്റ് ഇഞ്ചക്ഷൻ, സോഡിയം ബൈ കാർബണേറ്റ്, നോർ അഡ്രിനാലിൻ ഇൻഫ്യൂഷൻ എന്നിവ നൽകി. എന്നാൽ ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 11ന് വൈകുന്നേരം അഞ്ചുമണിക്ക് രോഗി മരണത്തിന് കീഴടങ്ങി
. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 21 ആയി.
Published by: Joys Joy
First published: August 11, 2020, 10:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading