മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണ്ണം പിടികൂടി. ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് ഫ്ലെറ്റ് SG 9711 ൽ എത്തിയ തിരൂർ സ്വദേശി ഉനൈസ് (25 വയസ് )എന്ന യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം സ്വർണം പിടികൂടിയത്. ഇതിന് വിപണിയിൽ 77 ലക്ഷം രൂപ വില വരും.
ബ്ലൂട്ടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശി ഒളിപ്പിച്ചാണ് സ്വർണ കഷ്ണങ്ങൾ കടത്താൻ ശ്രമിച്ചത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി. എ. കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ. പി. മനോജ്, രഞ്ജി വില്യം, രാധ വിജയരാഘവൻ, തോമസ് വറുഗീസ്, ഉമാദേവി ഇൻസ്പെക്ടർമാരായ സൗരഭ് കുമാർ, ശിവാനി, അഭിലാഷ്. ടി. എസ്, ഹെഡ് ഹവിൽദാർമാരായ അബ്ദുൽ ഗഫൂർ, മാത്യു കെ.സി. എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.