ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച കേസിൽ മന്ത്രി
സജി ചെറിയാന് ആശ്വാസം. കേസ് അവസാനിപ്പിക്കുന്നതിനെതിരായ തടസ ഹര്‍ജി തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലാണ് ഹർജി നൽകിയിരുന്നത്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമാകും വരെ പൊലീസിന്റെ പരാതി തീർപ്പാക്കൽ അപേക്ഷ പരിഗണിക്കരുതെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.
കേസില്‍ തീരുമാനമാകുന്നതിന് മുന്‍പ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളിയത് പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്തവര്‍ക്കും തിരിച്ചടിയായി.ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചു എന്നാണ് സജി ചെറിയാനെതിരായ കേസ്.
Also Read-ആറുമാസത്തെ ഇടവേളയ്ക്ക്ശേഷം സജി ചെറിയാൻ വീണ്ടും മന്ത്രി; ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു
തിരുവല്ല കോടതിയുടെ നിര്‍ദേശപ്രകാരമാണ് സജി ചെറിയാനെതിരെ പോലീസ് കേസെടുത്തത്. അതിനിടെ, അദ്ദേഹത്തിന് അനുകൂലമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന് ആറ് മാസത്തെ ഇടവേളക്ക് ശേഷം ഇന്നലെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.