തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി ജെ പി ഇന്ന് സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദേശീയപാത ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സുരേന്ദ്രന്‍റെ അറസറ്റിൽ പ്രതിഷേധിച്ച് ചിറ്റൂർ പൊലീസ് സ്റ്റേഷൻ ബിജെപി പ്രവർത്തകർ രാത്രി ഉപരോധിച്ചിരുന്നു.
വിലക്ക് മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിനാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നു രാവിലെ മജിസ്ട്രേറ്റിനു മുന്നിൽ സുരേന്ദ്രനെ ഹാജാക്കിയിരുന്നു. തുടർന്ന്, 14 ദിവസത്തേക്ക് സുരേന്ദ്രനെ കോടതി റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്യപ്പെട്ട സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.
ശനിയാഴ്ച രാത്രിയായിരുന്നു നിലയ്ക്കിൽ നിന്ന് പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. അതേസമയം, സി പി എമ്മിന്‍റെ പ്രതികാര നടപടിയാണ് തനിക്കെതിരായ നീക്കമെന്ന് സുരേന്ദ്രൻ പറഞ്ഞു. പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമാണ്. അയ്യപ്പന് വേണ്ടി ജയിലിൽ പോകാൻ മടിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
സംസ്ഥാനത്ത് ഇന്ന് ബിജെപി പ്രതിഷേധദിനം; ദേശീയപാത ഉപരോധിക്കും
ഓപ്പറേഷന് 'അരിക്കൊമ്പന്' വൈകും; 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
'നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി; രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു'; കെ സുരേന്ദ്രന്
കോഴിക്കോട് മെഡിക്കൽകോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ