നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Punnapra-Vayalar uprising | പുന്നപ്ര-വയലാർ സമരത്തി​ന്റെ 75-ാം വാർഷിക വാരാചരണത്തിന് ഇന്ന് സമാപനം

  Punnapra-Vayalar uprising | പുന്നപ്ര-വയലാർ സമരത്തി​ന്റെ 75-ാം വാർഷിക വാരാചരണത്തിന് ഇന്ന് സമാപനം

  വയലാർ രാമവർമയുടെ വസതിയായ രാഘവപ്പറമ്പിൽ കോവിഡ് മാനദണ്ഡപ്രകാരം പൊതുസമ്മേളനങ്ങൾ ഇത്തവണ നടത്തുന്നില്ല.

  punnapra_vayalar

  punnapra_vayalar

  • Share this:
   ആലപ്പുഴ: പുന്നപ്ര-വയലാർ സമരത്തി​ന്റെ (Punnapra-Vayalar uprising) 75ാം വാർഷിക വാരാചരണത്തിന് ഇന്ന് സമാപനമാകും. ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മുൻമന്ത്രി ജി. സുധാകരൻ ദീപം തെളിച്ചു. വയലാർ രാമവർമയുടെ വസതിയായ രാഘവപ്പറമ്പിൽ കോവിഡ് മാനദണ്ഡപ്രകാരം പൊതുസമ്മേളനങ്ങൾ ഇത്തവണ നടത്തുന്നില്ല. മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ സി. പി. എം (CPM) നേതാവ് എസ്. ബാഹുലേയൻ ദീപശിഖക്ക് തിരി കൊളുത്തും. തുടർന്ന് യുവാക്കളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ വിവിധയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തും. വാരാചരണ കമ്മിറ്റി പ്രസിഡൻറ്​ എൻ. എസ്. ശിവപ്രസാദ് ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും. രാവിലെ മുതൽതന്നെ മന്ത്രിമാർ വിവിധ സമയങ്ങളിലായി മണ്ഡപത്തിലെത്തുന്നുണ്ട്.

   വൈകീട്ട്​ മൂന്നിന് വയലാർ രാമവർമ അനുസ്മരണ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ഓൺലൈനിൽ സംസാരിക്കും.

   'പൊലീസുകാർ രാജാക്കന്മാരല്ല, നിങ്ങളാരാ ചോദിക്കാൻ എന്ന സമീപനം മാറണം; എല്ലാ സ്റ്റേഷനുകളും ജനമൈത്രി ആകണം': ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

   പൊലീസുകാർക്കെതിരെ (Kerala Police)  നിശിത വിമർശനവുമായി ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (Justice Devan Ramachandran). പൊലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്നും രാജാക്കന്മാർ ആണെന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.  പൊലീസുകാർക്കെതിരെ നടപടി  വേണമെന്ന  കോടതി ഉത്തരവുകൾ (Court Verdicts)  പോലീസ് സേനയുടെ മനോവീര്യം തകർക്കുമെന്ന  നിലപാട് മാറണമെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (Kerala Police Officers Association) സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണപരമ്പരയിൽ  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

   തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്താനുള്ള മനോധൈര്യം  ആണ് സേനക്ക് ഉണ്ടാകേണ്ടത്. പൊലീസുകാരെ കുറിച്ചുള്ള പരാതികളാണ് നിരന്തരം കോടതികളിൽ എത്തുന്നത്. കേസുകൾ മറ്റു ഏജൻസിക്ക് കൈമാറണമെന്ന്  പറയുമ്പോൾ പോലീസ് എതിർക്കുന്നത് വിചിത്രമാണ്. ജനമൈത്രി സ്റ്റേഷൻ എന്ന പേരിൽ പ്രത്യേക സ്റ്റേഷനുകളല്ല വേണ്ടത്, എല്ലാ സ്റ്റേഷനുകളും ജനമൈത്രി ആകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

   Also Read- Kondotty Rape Attempt | മലപ്പുറത്ത് 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പതിനഞ്ച് വയസുകാരന്‍; കുറ്റം സമ്മതിച്ച് പ്രതി

   ലോകം മാറുന്നതനുസരിച്ച് പോലീസ് മാറുന്നുണ്ടോ? നല്ല യൂണിഫോമിൽ വന്ന് നിന്നതു കൊണ്ട് മാറ്റമുണ്ടാവില്ല.  ചിന്താഗതിയാണ് മാറേണ്ടത്. കൊളോണിയൽ കാലഘട്ടത്തിൽ പോലീസ് എന്നാൽ സാധാരണക്കാരനെ അടിച്ചൊതുക്കാനുള്ള ഉപാധി മാത്രമായിരുന്നു.  ഇന്നും പൊലീസിൽ ഒരു വിഭാഗം ഈ കൊളോണിയൻ ചിന്തയാണ് പിന്തുടരുന്നത്. ഇത് എല്ലാവരെയും തന്നെ സേനയിൽ ബാധിക്കുന്നുണ്ട്. സാധാരണക്കാരൻ എന്ന നിലയിലാണ് പല കേസുകളിലും താൻ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
   Published by:Anuraj GR
   First published:
   )}