• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബാബ്റി മസ്ജിദ് വാർഷികം: തിരക്ക് കുറഞ്ഞ് സന്നിധാനം

news18india
Updated: December 6, 2018, 6:33 PM IST
ബാബ്റി മസ്ജിദ്  വാർഷികം: തിരക്ക് കുറഞ്ഞ് സന്നിധാനം
news18india
Updated: December 6, 2018, 6:33 PM IST
ശബരിമല: സന്നിധാനത്ത് ഇന്ന് തിരക്ക് കുറഞ്ഞു. അമ്പതിനായിരത്തോളം തീർത്ഥാടകർ മാത്രമാണ് ഇന്ന് മല ചവട്ടിയത്. ബാബ്റി മസ്ജിദ് വാർഷികത്തിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു ഇന്ന് ശബരിമലയിൽ ഏർപ്പെടുത്തിയിരുന്നത്.

സുരക്ഷാഭീഷണി ഒന്നുമില്ലെങ്കിലും ബാബ്റി മസ്ജിദ് തകർത്തതിന്‍റെ വാർഷികദിനത്തിൽ ശബരിമലയിൽ നിരീക്ഷണം ശക്തമാക്കി. പതിവ് പരിശോധനകളിൽ കൂടുതൽ ജാഗ്രത പുലർത്തമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം. മെറ്റൽ ഡിറ്റക്ടറിൽ കൂടെ മാത്രമാണ് ഭക്തരെ കടത്തിവിടുന്നത്. സംശയം തോന്നുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചു.

ശബരിമല: ഹൈക്കോടതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ
Loading...

ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധമാകണം പരിശോധനയെന്നും നിർദേശമുണ്ട്. ബോംബ് സ്ക്വാഡ് സന്നിധാനത്തെ വിവിധ പോയിന്‍റുകളിൽ പരിശോധന നടത്തി. ഹെലികോപ്റ്ററിലും നിരീക്ഷണം നടന്നു.

തന്ത്രി ദേവസ്വത്തിന്റെ ശമ്പളക്കാരനാണോ ?

ഇന്ന് തിരക്ക് കുറഞ്ഞതിനെ തുടർന്ന് പുലർച്ചെ മുതൽ ക്യൂ നിൽക്കാതെ ഭക്തർക്ക് ദർശനം നടത്താനായി. അപ്പം അരവണ കൗണ്ടറുകളിലും വിൽപ്പന കുറവാണ്. പ്രതിഷേധങ്ങൾ കുറഞ്ഞതിനാൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നീക്കങ്ങളിലാണ് പൊലീസ്.

First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍