തുറന്നു കിടന്ന ഗേറ്റിലൂടെ റോഡിലേക്കോടി; പാഞ്ഞെത്തിയ ബൈക്കിടിച്ച് ഒന്നേകാല്‍ വയസുകാരി മരിച്ചു
തുറന്നു കിടന്ന ഗേറ്റിലൂടെ റോഡിലേക്കോടി; പാഞ്ഞെത്തിയ ബൈക്കിടിച്ച് ഒന്നേകാല്‍ വയസുകാരി മരിച്ചു
ഇതിനിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് വീട്ടുകാർക്കും കോവിഡ് പരിശോധന നടത്തിയതിൽ കുട്ടിയുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
അമ്മയുടെ ഒക്കത്തിരുന്ന കുട്ടി താഴേക്ക് ഊർന്നിറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു എന്നാണ് സൂചന. പിടിക്കാനായി അമ്മ പുറകെ ഓടിയെങ്കിലും അതിവേഗം പാഞ്ഞെത്തിയ ബൈക്ക് കുഞ്ഞിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് നിർത്താതെ പോവുകയും ചെയ്തു. ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്.
ഇതിനിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് വീട്ടുകാർക്കും കോവിഡ് പരിശോധന നടത്തിയതിൽ കുട്ടിയുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നക്ഷത്രയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ചതിനാൽ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമെ മൃതദേഹം വിട്ടു നൽകു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.