• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലോട് വനത്തിൽ കക്കൂസ് മാലിന്യം തള്ളി; മൂന്നു പേർ കസ്റ്റഡിയിൽ

പാലോട് വനത്തിൽ കക്കൂസ് മാലിന്യം തള്ളി; മൂന്നു പേർ കസ്റ്റഡിയിൽ

ആദിവാസികളുടെ നിരന്തരമായ പരാതിയെ തുടർന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയത്

Toilet waste dumped in Palode forest

Toilet waste dumped in Palode forest

  • Share this:
    തിരുവനന്തപുരം: പാലോട് ഭരതന്നൂർ വനമേഖലയ്ക്കുള്ളിൽ അനധികൃതമായി പ്രവേശിച്ചു കക്കൂസ് മാലിന്യം തള്ളിയ മൂന്നു പേർ കസ്റ്റഡിയിൽ. ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് സംഭവം.

    രാത്രികാല പരിശോധനയ്ക്കിടെ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജിത്ത് കുമാറും ഭരതന്നൂർ സെക്ഷൻ സ്റ്റാഫുകളും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഭരതന്നൂർ സ്വദേശികളായ പാപ്പാൻ രഞ്ജിത്, ഗണേഷ്, ശിവരാജൻ എന്നിവരാണ് അറസ്റ്റിലായത്. കക്കൂസ് മാലിന്യം കൊണ്ട് വന്ന ടാങ്കർ ലോറിയും പിടിച്ചെടുത്തു.
    You may also like:'മുഖ്യമന്ത്രി പിണറായിയെ വിട്ടൊഴിയാതെ ലാവലിൻ ഭൂതം'; അതിരപ്പിള്ളിയിൽ അഴിമതിക്ക് നീക്കമെന്ന് കെ.സുരേന്ദ്രൻ [NEWS]'പരിസ്ഥിതിദിനം കഴിഞ്ഞു; ഇനി അതിരപ്പിള്ളി നശീകരണം'; വിമർശനവുമായി അഡ്വ. എ. ജയശങ്കർ [NEWS] Covid 19 in Kerala| സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോവിഡ് ബാധിച്ച് ഒരു മരണം കൂടി [NEWS]
    തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വീടുകളിൽ നിന്നും മാലിന്യം എടുത്ത് പാലോട് വനത്തിനുള്ളിൽ തള്ളുന്ന സംഘമാണിതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആദിവാസികളുടെ നിരന്തരമായ പരാതിയെ തുടർന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയത്. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി.
    Published by:user_49
    First published: