തിരുവന്തപുരം: ക്രൈംബ്രാഞ്ചിൽ അഞ്ചു വർഷത്തിൽ കൂടുതൽ 'ഇരുന്നവരെ' ഒഴിവാക്കി മത്സര പരീക്ഷയും അഭിമുഖവും പാസായവർക്ക് പകരം നിയമനം നൽകി. അഞ്ച് വർഷത്തിലധികം ജോലി ചെയ്ത എൺപതോളം ഉദ്യോഗസ്ഥരെയും 34 ഡ്രൈവർമാരെയുമാണ് എ ഡി ജി പി ടോമിൻ ജെ തച്ചങ്കരി മാതൃയൂണിറ്റിലേക്ക് മടക്കി അയച്ചത്. പകരം കഴിഞ്ഞ മാസം നടത്തിയ ആദ്യഘട്ട പരീക്ഷയിൽ യോഗ്യരായ 96 പേരെ വിവിധ ജില്ലകളിൽ നിയമിച്ചു.
ഇതോടെ കുറ്റാന്വേഷണത്തിൽ താൽപര്യമുള്ള നിരവധി പൊലീസുകാരാണ് ക്രൈംബ്രാഞ്ചിൽ നിയമനത്തിനായി അപേക്ഷ നൽകുന്നത്. വെള്ളിയാഴ്ച നടന്ന രണ്ടാംഘട്ട പരീക്ഷ തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിൽ 101 പേരും തൃശൂർ അക്കാദമിയിൽ 228 പേരുമാണ് എഴുതിയത്. കൂടാതെ 19 സർക്കിൾ ഇൻസ്പെക്ടർമാരും 36 എസ് ഐമാരും ക്രൈം ബ്രാഞ്ചിലേക്ക് പ്രവേശനം ലഭിക്കാനുള്ള അഭിമുഖത്തിനെത്തി.
നേരത്തെ ക്രൈംബ്രാഞ്ചിലെ നിയമനത്തിന് യൊതൊരുവിധ മാനദണ്ഡങ്ങളുമുണ്ടായിരുന്നില്ല. തച്ചങ്കരി മേധാവിയായി എത്തിയതിനു പിന്നാലെ ഈ മാസം മുതലാണ് നിയമനം ലഭിക്കാൻ യോഗ്യതാ പരീക്ഷയും അഭിമുഖവും നിർബന്ധമാക്കിയത്.
Also Read ക്രൈംബ്രാഞ്ചിൽ ഇനി 'സുഖി'ക്കാനാകില്ല; നിയമനത്തിന് മത്സരപരീക്ഷ പാസാകണമെന്ന് തച്ചങ്കരിയുടെ ഉത്തരവ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.