തിരുവനന്തപുരം: മേലനങ്ങാതെ പണിയെടുക്കാൻ ക്രൈം ബ്രാഞ്ചിനെ താവളമാക്കാമെന്ന് ഇനി പൊലീസുകാർ വിചാരിക്കേണ്ട. ക്രൈം ബ്രാഞ്ചിലെ നിയമനത്തിന് പൊലീസുകാർ എഴുത്ത് പരീക്ഷ പാസാകണമെന്ന് എ ഡി ജി പി ടോമിൻ ജെ തച്ചങ്കരി ഉത്തരവിറക്കി.
ക്രൈംബ്രാഞ്ചിലേക്ക് അപേക്ഷിച്ചിട്ടുള്ള 250 പൊലീസുകാർക്കുള്ള എഴുത്ത് പരീക്ഷയും അഭിമുഖവും ഒക്ടോബർ 26ന് തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലും തൃശൂർ കേരള പൊലീസ് അക്കാദമിയിലും നടക്കും.
BREAKING: മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു
ആദ്യമായാണ് ക്രൈംബ്രാഞ്ചിൽ ഇത്തരമൊരു പരീക്ഷ നടത്തുന്നത്. കുറ്റാന്വേഷണത്തിൽ താൽപര്യമില്ലാതിരുന്നിട്ടും ലളിതമായ ജോലിക്കായി ക്രൈംബ്രാഞ്ചിലേക്ക് നിയമനം നടത്തുന്ന പതിവ് അനുവദിക്കാനാകില്ലെന്നാണ് തച്ചങ്കരിയുടെ നിലപാട്.
എഴുത്ത് പരീക്ഷയ്ക്ക് 40 മാർക്കും അഭിമുഖത്തിന് 10 മാർക്കും ഉൾപ്പെടെ 50 മാർക്കിനാണ് പരീക്ഷ. പരീക്ഷ പാസാകുന്നവർക്കായി മൂന്നു മുതൽ 10 ദിവസം വരെ നീളുന്ന പരിശീലനക്ലാസ് നടത്താനും തീരുമാനമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Crime branch, Tomin j thachankari, Tomin thachankari, Tomin thachankary