• HOME
 • »
 • NEWS
 • »
 • kerala
 • »
 • കലിപൂണ്ട കാട്ടാനയിൽ നിന്നു അഞ്ചംഗ കുടുംബത്തെ രക്ഷിച്ച് ടോമി യാത്രയായി; സ്വന്തം ജീവൻ ബലി കൊടുത്ത വളർത്തുനായ

കലിപൂണ്ട കാട്ടാനയിൽ നിന്നു അഞ്ചംഗ കുടുംബത്തെ രക്ഷിച്ച് ടോമി യാത്രയായി; സ്വന്തം ജീവൻ ബലി കൊടുത്ത വളർത്തുനായ

ടോമിയെ കൊമ്പിൽ കൊരുത്ത് തൂക്കിയെടുത്തെങ്കിലും ആനയുടെ കണ്ണിൽ വളർത്തുനായ മാന്തിയതോടെ ഒറ്റയാൻ പിൻവാങ്ങുകയായിരുന്നു

Tommy_Elephant

Tommy_Elephant

 • Share this:
  ഇടുക്കി: സ്വന്തം ജീവൻ നൽകി ടോമി എന്ന വളർത്തുനായ ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് ഉടമയെയും കുടുംബത്തെയും. മറയൂർ കാന്തല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ സോമന്റെ വീട് ആക്രമിക്കാനെത്തിയ കൊമ്പനെ വളർത്തുനായ പ്രതിരോധിച്ചത്. ആനയുടെ ചിന്നംവിളി കേട്ട് വീട്ടിനുള്ളിൽ പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു സോമനും കുുടുംബവും. ടോമിയെ കൊമ്പിൽ കൊരുത്ത് തൂക്കിയെടുത്തെങ്കിലും ആനയുടെ കണ്ണിൽ വളർത്തുനായ മാന്തിയതോടെ ഒറ്റയാൻ പിൻവാങ്ങുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.

  ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന ആന, കൃഷി സ്ഥലങ്ങളിൽ നാശം വരുത്തുന്നത് പതിവായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ആന ഇറങ്ങിയത്. ചിന്നംവിളിച്ചു പാഞ്ഞെത്തിയ ആന കണ്ണിൽ കണ്ടതെല്ലാം ചവിട്ടി മെതിച്ചു. അതിനു ശേഷമാണ് സോമന്‍റെ പറമ്പിലേക്ക് കയറിയത്. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കള്‍ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു.

  കാൽ കമ്പിവേലിയിൽ കുരുങ്ങിയതിന്‍റെ കലിയിൽ പാഞ്ഞെത്തിയ ആന, വീടിന്‍റെ മുൻവശത്തെ തൂണ് തകർക്കാനാണ് ആദ്യം ശ്രമിച്ചത്. ഈ സമയത്താണ് ടോമി തുടൽ പൊട്ടിച്ച് ഓടിയെത്തി, ആനയുടെ കാലിൽ കടിച്ചത്. ഇതോടെ ആന ടോമിക്കു നേരെ തിരിയുകയായിരുന്നു. ഉച്ചത്തിൽ കുരച്ചുകൊണ്ട് ആനയെ ഭയപ്പെടുത്താൻ ടോമി ശ്രമിച്ചെങ്കിലും ആന പാഞ്ഞടുത്തു. ടോമിയെ കുമ്പിൽ കോർത്ത് ആന തൂക്കിയെടുത്തു. ആനക്കൊപ്പം വയറിൽ തുലഞ്ഞുകയറിയതോടെ പ്രാണവേദന സഹിക്കാനാകാതെ ടോമി, ആനയുടെ കണ്ണിൽ ശക്തമായി മാന്തുകയായിരുന്നു. ഇതോടെ ടോമിയെ വലിച്ചെറിഞ്ഞ ശേഷം ആന പിൻവാങ്ങുകയായിരുന്നു.

  ആന പോയതോടെ, വീട്ടുകാർ പുറത്തിറങ്ങി, ടോമിക്ക് ശുശ്രൂഷ നൽകി. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.

  കരടി 'ഹണിട്രാപ്പിൽ' കുടുങ്ങി; വനം വകുപ്പ് ചികിത്സയ്ക്കു ശേഷം വനത്തിൽ തുറന്നുവിട്ടു

  തേൻ കുടിക്കാൻ മരത്തിൽ കയറി കുടുങ്ങിയ കരടിയെ വനപാലകർ രക്ഷപെടുത്തി. മയക്കുവെടി വെച്ച് പിടികൂടിയ കരടിയെ പിന്നീട് കാടമ്പാറക്ക് അടുത്തുള്ള പുനാച്ചി എസ്റ്റേറ്റിൽ തുറന്നു വിട്ടു. വാൽപ്പാറ വാട്ടര്‍ഫാള്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ഫീല്‍ഡില്‍ ചൗക്ക് മരത്തില്‍ കണ്ട തേനീച്ച കൂട്ടില്‍ നിന്ന് തേന്‍ എടുക്കുന്നതിനിടെയാണ് വലത് കാല്‍ മരത്തിനിടയില്‍ കുടുങ്ങിയത്. തേയില തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ശനിയാഴ്ചയാണ് കരടി മരത്തില്‍ ഇരിക്കുന്നത് കണ്ടത്.

  Also Read- 'സമയം നിശ്ചലമായി നില്‍ക്കുന്ന സ്ഥലം'; 130 വര്‍ഷം പഴക്കമുള്ള ഈ ഫാം ഹൗസ് നിങ്ങളെ ആശ്ചശ്യപ്പെടുത്തും

  വിവരം അറിഞ്ഞ് വനപാലകർ സ്ഥലത്ത് എത്തിയെങ്കിലും കരടി തനിയെ പോകും എന്ന് കരുതി തിരിച്ച് പോയി. പിറ്റേ ദിവസം വന്ന് നോക്കിയപ്പോഴും കരടി അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് തീ പന്തങ്ങള്‍ കത്തിച്ച് കാണിച്ചെങ്കിലും പോയില്ല. ഇതോടെയാണ് കരടി അപകടത്തിൽപ്പെട്ടതാണെന്ന് മനസിലായത്. തുടര്‍ന്ന് മരം മുറിച്ചിട്ടിട്ടും പോകാത്തതിനാല്‍ മയക്ക് വെടി വച്ച് കരടിയെ പിടിക്കുകയായിരുന്നു. ഏകദേശം രണ്ട് വയസ് പ്രായമുള്ള കരടിയെ അയ്യര്‍പാടിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.
  വാല്‍പ്പാറ മേഖലയില്‍ ഈയിടെയായി കരടികളുടെ എണ്ണം കൂടുന്നുണ്ട്. കരടികള്‍ തൊഴിലാളികളെ ആക്രമിക്കുന്നതും പതിവായി. ഒരു വര്‍ഷത്തിനുള്ളില്‍ വാല്‍പ്പാറയില്‍ രണ്ട് പേര്‍ കരടിയുടെ ആക്രമണത്തില്‍ മരിച്ചു. രണ്ട് പേര്‍ ചികിത്സയിലുമാണ്.


  Published by:Anuraj GR
  First published: