• HOME
 • »
 • NEWS
 • »
 • kerala
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

 • News18
 • Last Updated :
 • Share this:
  1. വിശ്വാസമില്ലാതെ കുമാരസ്വാമി വീണു

  ഒടുവിൽ എച്ച്ഡി കുമാരസ്വാമി സർക്കാർ വീണു.
  99ന് എതിരെ 105 വോട്ടുകൾക്ക് വിശ്വാസപ്രമേയം പരാജയപ്പെട്ടതോടെ കർണാടകയിൽ പതിനാലു മാസം നീണ്ട കോൺഗ്രസ് ജെ ഡി എസ് സഖ്യ സർക്കാർ നിലംപതിക്കുകയായിരുന്നു.
  ഗവർണറെ സന്ദർശിച്ച കുമാരസ്വാമി രാജിക്കത്ത് നൽകി.
  നാല് ദിവസം നീണ്ട വിശ്വാസ പ്രമേയ ചർച്ച. സുപ്രീം കോടതിവരെ നീണ്ട തർക്കങ്ങൾ. തന്റെ പദവിയുടെ കൂടി വിശ്വാസം നശിപ്പിക്കാതെ ഇന്ന് തന്നെ വിശ്വാസ വോട്ടു തേടണമെന്ന് ഒടുവിൽ സ്പീക്കർ തന്നെ ഭരണപക്ഷത്തിന് അന്ത്യശാസനം നൽകുകയായിരുന്നു.

  2. മുല്ലപ്പള്ളിക്കെതിരെ അനിൽ അക്കരെ

  കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രനെതിരെ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയുടെ വിമർശനം. പുതിയ ഡിസിസി പ്രസിഡന്‍റിനെ കണ്ടെത്താത്തതിനെതിരെയായിരുന്നു വിമർശനം.
  'തൃശ്ശൂർ ഡിസിസിക്ക് പ്രസിഡന്റില്ല. ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്‌. മാസങ്ങൾ കഴിഞ്ഞു. ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ ?'- ഇതായിരുന്നു അനിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
  പറയാൻ മറ്റു വേദികൾ ഇല്ലാത്തതിനാലാണ് ഫേസ്‌ബുക്ക് പോസ്റ്റെന്നും അനിൽ അക്കരെ വിശദീകരിച്ചിരുന്നു.

  3. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി നീട്ടി

  ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതി നീട്ടി
  നികുതി ദായകർക്ക് ആഗസ്റ്റ് 31വരെ നികുതി റിട്ടേൺ സമർപ്പിക്കാം
  നേരത്തെ ജൂലൈ 31വരെയായിരുന്നു ഇതിനുള്ള സമയം
  ദശലക്ഷക്കണക്കിന് ആശ്വാസകരമാണ് പുതിയ തീരുമാനം.

  4. എൽദോ എബ്രഹാമിന് ലാത്തിയടി; പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ

  സിപിഐയുടെ എംഎൽഎ എൽദോ എബ്രഹാം ഉൾപ്പടെയുള്ള സിപിഐ പ്രവർത്തകർക്ക് ലാത്തിചാർജിൽ പരിക്കേറ്റു.
  എംഎൽ എ എൽദോ എബ്രഹാമിന്റെ കൈയൊടിഞ്ഞു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
  കൊച്ചി ഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയ സിപിഐ പ്രവർത്തകരെയാണ് പൊലീസ് തല്ലിച്ചതച്ചത്.
  വൈപ്പിൻ ഗവ.കോളജിലെ എസ്.എഫ്.ഐ - എ.ഐ.വൈ.എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

  5. പ്രതിഷേധവുമായി സിപിഐ മന്ത്രിമാർ; അന്വേഷിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

  കൊച്ചി ലാത്തിച്ചാർജിനെ തുടർന്ന് കാനം രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പാർട്ടി മന്ത്രിമാർ യോഗം ചേർന്നു.
  മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറയിച്ചു.
  ലാത്തിചാർജ്ജ് നടത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
  പിന്നാലെ സംഭത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

  6. കശ്മീർ മധ്യസ്ഥതയ്ക്ക് ഇന്ത്യ അമേരിക്കയുടെ സഹായം തേടി?

  കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചെന്ന ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവന രാഷ്ട്രീയ വിവാദമായി.
  ഇന്ത്യ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
  എന്നാല്‍ വിശദീകരണം ദുര്‍ബലമാണെന്നും ട്രംപ്- മോദി കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
  അതേസമയം ട്രംപിന്റെ വിവാദ പ്രസ്താവന യു.എസ് ഭരണകൂടം തിരുത്തിയിട്ടുണ്ട്.

  7. ബോറിസ് ജോൺസൻ ബ്രിട്ടീഷ് പ്രധാനമന്ത്രി

  ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസണെ തെരഞ്ഞെടുത്തു.
  വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ടിനെ പരാജയപ്പെടുത്തിയാണ് കൺസർവേറ്റിവ് പാർട്ടിയുടെ നേതാവ് ബോറിസ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടത്.
  രാജിവെച്ച തെരേസ മേയുടെ പിൻഗാമിയായി ബോറിസ് ബുധനാഴ്ച ചുമതലയേൽക്കും.

  8. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളികൾ ഇവർ

  ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ പുറത്ത്.
  തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പി ജി സുനിൽ കുമാർ ആണ് ക്യാപ്റ്റനെന്നു കപ്പൽ കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
  കപ്പലിന്റെ ചീഫ് എൻജിനീയറും മലയാളിയാണ്. ആലുവ സ്വദേശി സിജു ഷേണായി.
  എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ, കണ്ണൂർ സ്വദേശി പ്രീജിത്ത് മേലെകണ്ടി എന്നീ മലയാളികളും ഈ കപ്പലിലുണ്ട്.
  കപ്പലിലുള്ളവരുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു.

  9. സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു

  സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ റെഡ് അലര്‍ട്ടുകള്‍ എല്ലാം പിന്‍വലിച്ചു.
  കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും.
  വടകര വാണിമേല്‍ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൈവേലി സ്വദേശിനി പാറുവാണ് മരിച്ചത്.
  ഇരിട്ടിക്ക് സമീപം ഞായറാഴ്ച ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദ്ദേഹം ഇന്ന് കണ്ടെത്തി. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിതീഷിന്റെ മൃതദേഹം വട്ട്യാം തോട് പാലത്തിനടുത്തായാണ് കണ്ടെത്തിയത്.

  10. ശബരിമല വിഷയം തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് കോടിയേരി

  ശബരിമല വിഷയം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയതായി ഭവന സന്ദർശനങ്ങളിൽ ബോധ്യപ്പെടുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
  ഇടതുപക്ഷം ഭക്തർക്ക് എതിരാണെന്ന തെറ്റിദ്ധാരണയുണ്ടായെന്നും കോടിയേരി പറഞ്ഞു.
  കോടിയേരി പറയുന്നത് ശരിയല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
  First published: