• HOME
 • »
 • NEWS
 • »
 • kerala
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

top-news

top-news

 • Share this:
  1. മോട്ടോര്‍ വാഹനനിയമത്തില്‍ അയഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

  ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള കനത്ത പിഴയില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടേതുൾപ്പെടെയുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. പിഴത്തുക ഈടാക്കുകയല്ല ലക്ഷ്യം, ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയെന്നത് മുന്നില്‍ കണ്ടാണ് നിയമം നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.

  2. മോട്ടോര്‍ വാഹന നിയമ ഭേദഗതി; പിഴ തീരുമാനിക്കുന്നതു വരെ കര്‍ശന നടപടി ഉണ്ടാകില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

  കണ്ണൂർ: മോട്ടോർ വാഹന നിയമ ലംഘനത്തിന് പിഴ നിശ്ചയിക്കാനുള്ള അധികാരം, വൈകിയെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. മോട്ടോര്‍ വാഹന ഭേദഗതി നിയമം പാസാക്കിയത് മുതല്‍ പിഴ ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് കേരളം ആവശ്യപ്പെട്ടതാണ്.

  3. ഗതാഗത നിയമ ഭേദഗതി; ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ ബാനര്‍ജി

  കൊൽക്കത്ത: ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ നിര്‍ദ്ദേശിക്കുന്ന നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിരാണ് പുതിയ നിയമ ഭേദഗതിയെന്നും മമത കുറ്റപ്പെടുത്തി. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് പിഴത്തുക വെട്ടിക്കറച്ചതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം.

  4. മലയാളത്തിൽ ഓണാശംസ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

  ന്യൂഡൽഹി: മലയാളികൾക്ക് മലയാളത്തിൽ ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ട്വിറ്ററിലാണ് രാഷ്ട്രപതി ആശംസകൾ നേർന്നത്.

  5. തിരുവോണ ദിനത്തില്‍ വാഹനാപകടം: രണ്ടിടങ്ങളിലായി മരിച്ചത് നാലു പേര്‍

  തിരുവനന്തപുരം: തിരുവോണ ദിനത്തിൽ സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ നാലു മരണം. തൃശൂര്‍ കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്.  ചൂണ്ടല്‍ സ്വദേശികളായ സഗേഷ്(20), അഭിജിത്ത് ( 20) എന്നിവരാണ് മരിച്ചത്.

  6. കാറുകളുടെയും ടുവീലറുകളുടെയും വിൽപന ഇടിഞ്ഞതിന് ഓൺലൈൻ ടാക്സികളെ പഴിച്ച് കേന്ദ്രധനമന്ത്രി

  ന്യൂഡൽഹി: രാജ്യത്ത് കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വിൽപന ഇടിഞ്ഞതിന് ഓൺലൈൻ ടാക്സികളെ പഴിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. പുതുതലമുറ അവരുടെ യാത്ര ഓല, ഊബർ ടാക്സികളിലേക്ക് മാറ്റിയതാണ് ഫോർവീലർ, ടുവീലർ വാഹനങ്ങളിൽ വിൽപന ഇടിവുണ്ടായതെന്നാണ് മന്ത്രി കണ്ടെത്തിയിരിക്കുന്നത്. വാഹനവിൽപനയിൽ വൻ ഇടിവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്നും ഇത് മറി കടക്കാൻ കേന്ദ്രസർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

  7. ഭർത്താവ് സ്നേഹമുള്ളവനായാൽ മതി; മിശ്രവിവാഹങ്ങൾക്ക് എതിരല്ലെന്ന് സുപ്രീംകോടതി

  ന്യൂഡൽഹി: വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരും ജാതിയിൽപ്പെട്ടവരും തമ്മിലുള്ള വിവാഹം വെറുക്കപ്പെടേണ്ട ഒന്നല്ലെന്നും ഇത്തരത്തിലുള്ള ബന്ധങ്ങൾ സോഷ്യലിസത്തെ ഊട്ടിയുറപ്പിക്കുമെന്നും സുപ്രീംകോടതി. രണ്ടു വിശ്വാസത്തിൽ തമ്മിലുള്ളവർ വിവാഹിതരാകുന്നത് വെറുക്കപ്പെടേണ്ട ഒന്നല്ല. ഹിന്ദു-മുസ്ലിം വിവാഹവും അംഗീകരിക്കപ്പെടേണ്ടതാണ്. നിയമപരമായാണ് അവർ വിവാഹം കഴിക്കുന്നതെങ്കിൽ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു.

  8. "ഓം" എന്നും "പശു" എന്നും കേൾക്കുമ്പോൾ ചിലർ അസ്വസ്ഥരാകുന്നു; പ്രധാനമന്ത്രി

  മഥുര(ഉത്തര്‍പ്രദേശ്): 'ഓം' എന്നും 'പശു' എന്നും കേള്‍ക്കുമ്പോള്‍ ചിലര്‍ അസ്വസ്ഥരാകുകയാണെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു നിര്‍ഭാഗ്യകരമാണ്. രാജ്യം പതിനാറാം നൂറ്റാണ്ടിലേക്ക് സഞ്ചരിക്കുന്നുവെന്നാണ് അത്തരക്കാര്‍ കരുതുന്നത്. കന്നുകാലികള്‍ക്കുണ്ടാകുന്ന കുളമ്പ് രോഗം ഉള്‍പ്പെടെയുള്ളവ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള ദേശീയ മൃഗ രോഗ നിയന്ത്രണ പദ്ധതി(NADCP) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

  9. ഐഫോണ്‍ ഇലവൻ മോഡലുകൾ അവതരിപ്പിച്ച് ആപ്പിൾ: പ്രാരംഭവില 64,900 മുതല്‍

  ന്യൂഡൽഹി: ഉന്നാവ് കൂട്ടബലാത്സംഗക്കേസിന്‍റെ വിചാരണ ആരംഭിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താൽക്കാലിക കോടതിയിലാണ് വിചാരണ നടക്കുന്നത്.

  മുഖ്യപ്രതി ബിജെപി MLA കുൽദീപ് സിങ് സെൻഗറിനെ എയിംസിൽ എത്തിച്ച ശേഷമാണ് വിചാരണനടപടികൾ ആരംഭിച്ചത്. ഉത്തർപ്രദേശിൽ കേസിന്‍റെ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ ആണ് പരാതിക്കാരിയായ പെൺകുട്ടിയെ വാഹനം ഇടിച്ച് കൊലപെടുത്താൻ ശ്രമം ഉണ്ടായത്.

  10. 'സോയ ഫാക്ടറി'ന്‍റെ ട്രയിലർ കണ്ടു; ദുൽഖർ സൽമാനെ അഭിനന്ദിച്ച് സച്ചിൻ

  മലയാളത്തിന്‍റെ പ്രിയതാരം ദുൽഖർ സൽമാനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ദുൽഖർ സൽമാന്‍റെ പുതിയ ഹിന്ദിചിത്രം 'ദി സോയാ ഫാക്ടറി'ന്‍റെ ട്രെയിലർ കണ്ടാണ് സച്ചിൻ ചിത്രത്തിലെ നായകനെയും നായികയെയും അഭിനന്ദിച്ചത്. സെപ്തംബർ 20ന് റിലീസ് ആകുന്ന ചിത്രത്തിന്‍റെ ട്രയിലർ കണ്ട സച്ചിൻ തെണ്ടുൽക്കർ ട്വിറ്ററിലാണ് സോനം കപൂറിനെയും ദുൽഖർ സൽമാനെയും അഭിനന്ദിച്ചത്.
  First published: