• HOME
 • »
 • NEWS
 • »
 • kerala
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

 • Last Updated :
 • Share this:
  1. സോഷ്യൽ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണം: സുപ്രീം കോടതി

  ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി. ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

  സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുണ്ടോയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു.

  2. കീഴടങ്ങൽ അപേക്ഷ തള്ളി; ചിദംബരം തീഹാര്‍ ജയിലില്‍ തുടരും

  ന്യൂഡ‍ല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം തീഹർ ജയിലിൽ തുടരും. ചിദംബരത്തിന്റെ കീഴടങ്ങല്‍ അപേക്ഷ ഡൽഹി കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണം എന്ന അപേക്ഷ പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാർ ആണ് തള്ളിയത്. ഇതോടെ ചിദംബരം അടുത്ത വ്യാഴാഴ്ച വരെ തിഹാര്‍ ജയിലില്‍ തുടരേണ്ടി വരും.

  3. വഹാബിന്റെ പ്രസ്താവനയിൽ ലീഗിൽ ഭിന്നത രൂക്ഷം; എതിർപ്പ് പരസ്യമാക്കി പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ

  മലപ്പുറം: ലീഗ് രാജ്യസഭാ അംഗം പി വി അബ്ദുൽ വഹാബിന്റെ  സർക്കാർ അനുകൂല  പ്രസ്താവനയെ ചൊല്ലി മുസ്ലിംലീഗിൽ ഭിന്നത. പ്രസംഗം വളച്ചൊടിച്ചതാണെന്ന വഹാബിന്റെ വിശദീകരണം അംഗീകരിക്കുന്നുവെന്ന് ലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി വ്യക്തമാക്കി. എന്നാൽ ഇക്കാര്യം പാർട്ടി കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നായിരുന്നു പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ പ്രതികരണം.

  4. പി.ജെ ജോസഫ് എത്തും; ആത്മവിശ്വാസത്തിൽ പാലായിലെ UDF ക്യാംപ്

  കോട്ടയം: തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമെന്ന് പി ജെ ജോസഫ് അറിയിച്ചതോടെ പ്രതിസന്ധിക്ക് അയവു വന്നെന്ന ആത്മവിശ്വാസത്തിലാണ് പാലായിലെ യുഡിഎഫ് ക്യാമ്പ്. എന്നാൽ, പരസ്യപ്രചരണത്തിന് ഇറങ്ങുന്നത് സംബന്ധിച്ച ധാരണ, നാളത്തെ യുഡിഎഫ് നേതൃ യോഗത്തോടെയേ ഉണ്ടാകൂവെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ നിലപാട്. പരസ്യപ്രചരണത്തിന് ഏഴുദിവസം മാത്രം അവശേഷിക്കെ മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചരണ തിരക്കിലാണ് സ്ഥാനാർത്ഥികൾ.

  5. കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡി കെ ശിവകുമാർ 17 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ തുടരും

  ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കർണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ സെപ്തംബർ 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഡൽഹി ഹൈക്കോടതിയാണ് ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. സെപ്തംബർ മൂന്നിനാണ് ശിവകുമാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

  6. പാലായിലെ ട്രെൻഡ് LDFന് അനുകൂലം; സഹതാപതരംഗം മാണി സി കാപ്പനോടാണെന്ന് വെള്ളാപ്പള്ളി

  ചേർത്തല: പാലായിൽ ഇപ്പോഴത്തെ ട്രെൻഡ് എൽ ഡി എഫിന് അനുകൂലമാണെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശൻ ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട മാണി സി കാപ്പനോട് സഹതാപതരംഗമാണ് പാലാ മണ്ഡലത്തിലുള്ളത്.

  7. മാതൃകാപരമായ പ്രവർത്തനമെന്ന് വിലയിരുത്തൽ; പി കെ ശശി വീണ്ടും ജില്ലാ കമ്മിറ്റിയിൽ

  പാലക്കാട്: ഡി വൈ എഫ് ഐ പ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സസ്പെൻഷനിൽ ആയിരുന്ന ഷൊർണൂർ എം എൽ എ പി.കെ ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മിറ്റിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നൽകിയ ശുപാർശ സംസ്ഥാനസമിതി അംഗീകരിച്ചു.

  8. കോഴിക്കോട് 14 വയസുകാരിയുടെ മരണം ഷിഗല്ല രോഗം ബാധിച്ചെന്ന് സംശയം

  കോഴിക്കോട്: പേരാമ്പ്രയിൽ 14 വയസ്സുകാരിയുടെ മരണം ഷിഗല്ല രോഗം ബാധിച്ചാണെന്ന് സംശയം. പേരാമ്പ്ര ആവടുക്ക സ്വദേശി സനുഷയാണ് മരിച്ചത്. ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു.

  അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഒരുങ്ങുന്നതിനിടെയാണ് മരണം.

  9. ശാരദ ചിട്ടിതട്ടിപ്പ്; മുൻ കൊൽക്കത്ത പൊലീസ് കമ്മീഷ്ണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്തേക്കും

  കൊൽക്കത്ത: ശാരദ ചിട്ടിതട്ടിപ്പ് കേസിൽ കൊൽക്കത്ത മുന്‍ പൊലീസ് കമ്മീഷ്ണർ രജീവ് കുമാറിന് തിരിച്ചടി. അറസ്റ്റിൽ നിന്നുള്ള രാജീവ് കുമാറിന്റെ ഇടക്കാല സുരക്ഷ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. കേസിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്ന സിബിഐയുടെ നോട്ടീസിനെ ചോദ്യം ചെയ്തുള്ള ഹർജിയും കോടതി തള്ളി.

  10. കരാറുകാരന്റെ മരണം; കോൺഗ്രസ് നേതാക്കൾക്ക് പൊലീസിന്റെ നോട്ടീസ്

  കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരന്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. മൊഴി രേഖപ്പെടുത്തുന്നതിനായി ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്  നോട്ടീസ്. അതേസമയം മുതുപ്പാറകുന്നില്‍ ജോസഫിന്റെ മരണം കൊലപാതകമാണെന്ന നിലപാട് കുടുംബാംഗങ്ങൾ വീണ്ടും ആവർത്തിച്ചു.

   
  First published: