1 ചന്ദ്രയാന്‍ രണ്ട് ദൗത്യം 95 ശതമാനം വിജയം; ഓര്‍ബിറ്റര്‍ 7.5 വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ഡോ. കെ ശിവൻന്യൂഡല്ഹി: ചന്ദ്രയാന്‍ രണ്ട് ദൗത്യം 90- മുതല്‍ 95 ശതമാനം വരെ വിജയമെന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐ.എസ്.ആര്.ഒ). ഒരു വര്‍ഷം മാത്രം ആയുസുണ്ടാകുമെന്നു കരുതിയിരുന്ന ഒര്ബിറ്റ് ഏഴു വര്‍ഷത്തിലധികം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഇസ്രോ വ്യക്തമാക്കി. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്നും അടുത്ത 14 ദിവസം ഇത് തുടരുമെന്നും ഇസ്രോ ചെയര്മാന് ഡോ. കെ ശിവനും പറഞ്ഞു.
"സോഫ്ട് ലാന്‍ഡിംഗിന്റെ ആദ്യ ഘട്ടത്തില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അവസാനഘട്ടമായപ്പോള്‍ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായി."- ഡോ. ശിവന് പറഞ്ഞു.
2 ISROയെക്കുറിച്ചോർത്ത് രാജ്യം അഭിമാനിക്കുന്നു: രാഷ്ട്രപതിന്യൂഡൽഹി: ചന്ദ്രയാൻ രണ്ട് ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാൻ രണ്ടിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്ര സംഘത്തെയോർത്തു രാജ്യം അഭിമാനിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. അസാധാരണമായ പ്രതിബദ്ധതയും ആത്മാർത്ഥതയുമാണ് ശാസ്ത്രജ്ഞർ പ്രകടിപ്പിച്ചതെന്നും രാഷ്ട്രപതി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
3 ജോസ് ടോമിന് ചിഹ്നം 'കൈതച്ചക്ക'കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിച്ചു. 'കൈതച്ചക്ക'യാണ് ജോസ് ടോമിന് കമ്മിഷൻ ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ഇടതു മുന്നണി സ്ഥാനാർഥി മാണി സി. കാപ്പന് ക്ലോക്കും ബി.ജെ.പി സ്ഥാനാർഥിക്ക് താമര ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു.
4 പാലായിൽ യുഡിഎഫുമായി വേർപെട്ട നിലയിൽ ജോസഫ്കോട്ടയം: പാലായില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ലെന്ന് പി ജെ ജോസഫ്. യു.ഡി.എഫിനു വേണ്ടി വേറിട്ടു പ്രചാരണം നടത്തുമെന്നും ജോസഫ് കൊച്ചിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് കൺവെൻഷനിൽ പി ജെ ജോസഫിനെ മറുവിഭാഗം അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
5 സിംഗപ്പൂർ മേളയിലും താരമായി; മികച്ച നടനുള്ള ആദ്യ അന്താരാഷ്ട്ര പുരസ്കാരം ഇന്ദ്രൻസിന്മികച്ച നടനുള്ള ആദ്യ അന്താരാഷ്ട്ര പുരസ്കാരം ഇന്ദ്രൻസിന്. സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് (S.S.A.I.F.F) മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസിനെ തേടിയെത്തിയത്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
6 പാലാരിവട്ടം മേൽപ്പാലം അഴിമതി: പ്രതികളുടെ ജാമ്യാപേക്ഷ തള്ളികോട്ടയം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. മുൻ പി ഡബ്ല്യു ഡി സെക്രട്ടറി ടി ഒ സൂരജ്, ആര്‍ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എം ഡി ബെന്നി പോള്‍, ആര് ബി ഡി സി കെ അസി. ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന് എന്നിവരുടെ ജാമ്യാപേക്ഷയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത്. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
7 പി.എസ്.സി പരീക്ഷതട്ടിപ്പ്: പ്രണവും സഫീറും കീഴടങ്ങിതിരുവനന്തപുരം: പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ കീഴടങ്ങി. പ്രണവും സഫീറും തിരുവനന്തപുരം സിജെഎം കോടതിയിൽ എത്തിയാണ് കീഴടങ്ങിയത്. കോടതിയിലേക്ക് ഓടിക്കയറിയ ഇരുവരും പൊലീസിന് പിടികൊടുക്കാതെയാണ് കീഴടങ്ങിയത്. കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്.
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതികളായവർ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതോടെയാണ് പരീക്ഷതട്ടിപ്പ് പുറത്തുവന്നത്. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ പ്രണവ് പിഎസ്സി പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ രണ്ടാം റാങ്കുകാരനാണ്.
8 കൊച്ചിയിലെ ഗതാഗതക്കുരുക്ക്: PWDക്ക് ഉത്തരവാദിത്വമില്ലെന്ന് മന്ത്രി സുധാകരൻകൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കില്‍ പി ഡബ്ലു ഡിക്ക് ഉത്തരവാദിത്വമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ഗതാഗത കുരുക്ക് പരിഹരിക്കേണ്ടത് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്നാണ്, പി ഡബ്ല്യു ഡി അല്ല. തകര്‍ന്ന റോഡുകള്‍ ദേശീയപാത അതോറിറ്റിയുടേതാണെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയും ഗതാഗത കുരുക്കും വിവാദം സൃഷ്ടിച്ചതോടെയാണ് മന്ത്രി ജി സുധാകരന് നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയത്.
9 ഓണത്തിരക്ക്; അവസാന സർവീസ് രാത്രി 11 വരെ നീട്ടി കൊച്ചി മെട്രോ ഓണത്തിരക്ക് പരിഗണിച്ച് സര്‍വീസുകളുടെ സമയം നീട്ടി കൊച്ചി മെട്രോ. സെപ്തംബര്‍ 10, 11, 12 തീയതികളിലാണ് സര്‍വീസുകളുടെ സമയം നീട്ടിയിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ ആലുവ, തൈക്കൂടം സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന ട്രെയിനുകൾ രാത്രി 11 മണിക്കെ പുറപ്പെടൂ.10 ചെറുപുഴയിലെ കരാറുകാരന്റെ മരണം; കൊലപാതകമെന്ന് കുടുംബംകണ്ണൂര്: ചെറുപുഴയിലെ കരാറുകാരന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. മുതുപാറകുന്നേല്‍ ജോസഫ് ഒരിക്കലും അത്മഹത്യ ചെയ്യില്ലന്ന് ഭാര്യ മിനി പറഞ്ഞു. മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.