1. വിക്രം ലാൻഡറിനെ കണ്ടെത്തി; ഓർബിറ്റർ പകർത്തിയ ചിത്രത്തിൽ ലാൻഡർബംഗളൂരു: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിനെ കണ്ടെത്തി. ISRO ചെയർമാൻ കെ.ശിവൻ CNN-News18നെ അറിയിച്ചതാണ് ഇക്കാര്യം. ഓർബിറ്റർ പകർത്തിയ ചിത്രത്തിൽ ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിനെയും കണ്ടെത്തി. ഓർബിറ്റർ പകർത്തിയ ചിത്രം ISROയ്ക്ക് ലഭിച്ചു. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്നും കെ ശിവൻ അറിയിച്ചു.
2. മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ രാം ജഠ് മലാനി അന്തരിച്ചുന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ രാം ജഠ് മലാനി അന്തരിച്ചു. 96 വയസ് ആയിരുന്നു. ഞായറാഴ്ച രാവിലെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 96 വയസ് തികയാൻ ആറു ദിവസം ബാക്കി നിൽക്കേയാണ് രാം ജഠ് മലാനിയുടെ മരണം. 1996, 1999 വാജ് പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു.
3. തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാൻ കോടതി തള്ളിദുബായ്: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാൻ കോടതി തള്ളി. തെളിവുകളുടെ അഭാവത്തിലാണ് കോടതി കേസ് തള്ളിയത്. പരാതിക്കാരന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. തുഷാറിന്റെ പാസ്പോർട്ട് അജ്മാൻ കോടതി തിരിച്ചു നൽകുകയും ചെയ്തു. സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് തുഷാറിന്റെ പിതാവും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
4. 'നിങ്ങൾ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നു': ഐഎസ്ആർഓയെ പ്രശംസിച്ച് നാസവാഷിങ്ടൺ: 95 ശതമാനം വിജയിച്ച ഐഎസ്ആർഓയുടെ ചാന്ദ്രയാൻ 2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഐഎസ്ആർഓയുടെ ദൗത്യങ്ങൾ തങ്ങളെ പ്രചോദിപ്പിച്ചെന്ന് നാസ ട്വിറ്ററിൽ കുറിച്ചു.
5. മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരേ സിപിഎം; തൊഴിലാളികളുടെ നടുവൊടിക്കുന്ന പരിഷ്കാരമെന്ന് കോടിയേരിതിരുവനന്തപുരം: പിഴത്തുക കുത്തനെ കൂട്ടിയ മോട്ടോര്‍ വാഹന നിയമഭേദഗതി താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്ന ആവശ്യവുമായി സിപിഎം. നിയമവശം പരിശോധിച്ച ശേഷം കഴിയുന്ന ഇളവുകള്‍ വരുത്തി നടപ്പാക്കണമെന്നാണ് സിപിഎം സെക്രട്ടേറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടത്.
6. ജോയിസ് ജോർജിന്റെ കൊട്ടാക്കാമ്പൂരിലെ ഭൂമി തിരിച്ചുപിടിക്കാൻ റവന്യൂവകുപ്പ്; തണ്ടപ്പേർ റദ്ദാക്കിഇടുക്കി: മുൻ എം പി ജോയിസ് ജോർജിന്റേയും കുടുംബത്തിന്റേയും പേരിലുള്ള കൊട്ടാക്കാമ്പൂരിലെ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തിൽ കർശന നടപടിയുമായി റവന്യൂ വകുപ്പ്. ജോയിസ് ജോർജിന്റേയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ തണ്ടപ്പേര് നമ്പര്‍ റവന്യൂ വകുപ്പ് റദ്ദാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് ജോയിസ് ജോർജിന്റെ പ്രതികരണം.
7. ഗോകുലം ഗോപാലന്റെ മകന് ഒരുമാസം തടവും നാടുകടത്തലും ശിക്ഷദുബായ്:കൃത്രിമരേഖ ചമച്ച് രാജ്യംവിടാൻ ശ്രമിച്ച കേസിൽ വ്യവസായി ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലന് തടവുശിക്ഷ. ഒരു മാസം തടവും നാടുകടത്തലുമാണ് അൽഐൻ കോടതി ശിക്ഷ വിധിച്ചത്. ഒരു മാസത്തെ തടവുശിക്ഷ പൂർത്തിയാക്കിയാലും ചെക്കു കേസ് തീർപ്പായ ശേഷം മാത്രമേ നാടുകടത്തൂവെന്നും ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
8. സമവായ നീക്കവുമായി കോൺഗ്രസ്; തിങ്കളാഴ്ച ജോസഫ് വിഭാഗവുമായി ചർച്ചതിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടഞ്ഞു നിൽക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി തിങ്കളാഴ്ച കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്നാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കോട്ടയത്താണ് ചർച്ച.
9. ചാവക്കാട് കൊലപാതകം; മുഖ്യ ആസൂത്രകനായ SDPI നേതാവ് അറസ്റ്റിൽതൃശൂര് : ചാവക്കാട്ട് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ ആസൂത്രകനായSDPI നേതാവ് അറസ്റ്റിൽ. കൊലപാതക സംഘതലവനായ പുന്ന സ്വദേശി ജമാല്‍ എന്ന കാരിഷാജി (42) ആണ് അറസ്റ്റിലായത്.
സംഭവത്തിനുശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ പോയ പ്രതിയെ മൊബൈൽ ടവര്‍ ലൊക്കേഷന്‍ വഴിയാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. എസ്.ഡി.പി.ഐ ചാവക്കാട് ഏരിയാസെക്രട്ടറിയാണ് കാരിഷാജി.
10. കരാർ ലംഘനം; മാപ്പ് പറഞ്ഞ് ദിനേശ് കാർത്തിക്ക്ന്യൂഡല്ഹി: കരാര്‍ ലംഘനത്തില്‍ ബിസിസിഐയോട് നിരുപാധികം മാപ്പ് പറഞ്ഞ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഡ്രസിങ് റൂമില്‍ ഇരുന്ന് ദിനേശ് കാര്‍ത്തിക് കളി കണ്ടതോടെ ബിസിസിഐ താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.