• HOME
  • »
  • NEWS
  • »
  • kerala
  • »
  • മരംമുറി അഴിമതിയിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

മരംമുറി അഴിമതിയിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകും

എ.കെ. ശശീന്ദ്രൻ

എ.കെ. ശശീന്ദ്രൻ

  • Last Updated :
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന മരംമുറി അഴിമതിയിൽ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി മന്ത്രി എ കെ ശശീന്ദ്രൻ. എന്നാൽ ഐഎഫ്എസ് റാങ്കിലുള്ള ഉദ്യോസ്ഥർക്കെതിരെ നടപടിയെടുക്കാൻ വകുപ്പിനാകില്ല. മന്ത്രിയുടെ അംഗീകാരത്തോടെ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്.

ഇതിനാവശ്യമായ നടപടികൾ നടക്കുകയാണെന്ന സൂചനയും മന്ത്രി നൽകി. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകും. വനം വിജിലൻസ് വിഭാഗം വൈകാതെ പുനഃസംഘടിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ അദേഹം വ്യക്തമാക്കി.

വനം ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ടു മാത്രം മരംമുറി നടന്ന ചില ഇടങ്ങളുണ്ട്. ലക്കിടി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇതാണുണ്ടായത്. കുറ്റക്കാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അടിമാലി റേഞ്ച് ഓഫീസർ ജോജി ജോണിനെ കോട്ടയം സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലം മാറ്റിയത് അയാൾക്ക് അനുകൂലമായാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തീരുമാനം പുന:പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

You may also like:അടുത്തമാസം അവസാനിക്കാനിരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി പി.എസ്.സി. ഉദ്യോഗാർത്ഥികൾ

പിൻവലിച്ച വിവാദമായ റവന്യു ഉത്തരവ് കർഷകർക്ക് അനുകൂലമായി കൊണ്ടുവരുന്ന കാര്യം പുരോഗമിക്കുകയാണ്. നിയമവകുപ്പുമായി ആലോചിച്ച് ആവശ്യമായ ഉത്തരവ് ഇറക്കാനാണ് വനം - റവന്യു മന്ത്രിമാർ തമ്മിലുണ്ടായ ധാരണ. മുട്ടിലിൽ ഉൾപ്പെടെ തെറ്റിദ്ധാരണയുടെ പുറത്ത് കർഷകർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പു നൽകുന്നതായും മന്ത്രി പറഞ്ഞു.

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരംമുറിയുമായി ബന്ധപ്പെട്ട വിഷയമല്ല. സെക്രട്ടേറിയേറ്റിൽ വകുപ്പ് സെക്രട്ടറിമാർക്കു വരെ മാറ്റം നടത്തുന്ന സാഹചര്യമാണ്. പി സി ചാക്കോ പാർട്ടി ഹൈജാക്ക് ചെയ്യുന്നെന്ന ആക്ഷേപം ഭാവന സൃഷ്ടി മാത്രമെന്നും ശശീന്ദ്രൻ ചോദ്യത്തോട് പ്രതികരിച്ചു.
Published by:Naseeba TC
First published: