• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് ആകെ 303 നാമനിർദേശ പത്രികകൾ; ഏറ്റവും കൂടുതൽ വയനാട്ടിലും ആറ്റിങ്ങലിലും

സംസ്ഥാനത്ത് ആകെ 303 നാമനിർദേശ പത്രികകൾ; ഏറ്റവും കൂടുതൽ വയനാട്ടിലും ആറ്റിങ്ങലിലും

സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന രാഹുൽ ഗാന്ധി

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന രാഹുൽ ഗാന്ധി

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. ആകെ 303 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. വയനാട്ടിലും ആറ്റിങ്ങലിലുമാണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചത്, 23 എണ്ണം. ഏറ്റവും കുറവ് പത്രികകൾ ഇടുക്കിയിലാണ്. ഒൻപത് എണ്ണം.

    149 നാമനിർദ്ദേശ പത്രികകളാണ് ഇന്നുമാത്രം സമര്‍പ്പിക്കപ്പെട്ടത്. കാസര്‍ഗോഡ് 11, കണ്ണൂര്‍ 17,വടകര 15, കോഴിക്കോട് 19, മലപ്പുറം 14, പൊന്നാനി 18, പാലക്കാട് 13, ആലത്തൂര്‍ 10, തൃശൂര്‍ 13, ചാലക്കുടി 16, എറണാകുളം 18, കോട്ടയം 15, ആലപ്പുഴ 14, മാവേലിക്കര 12, പത്തനംതിട്ട 11, കൊല്ലം 12, തിരുവനന്തപുരം 20 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.

    വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഇന്നാണ് പത്രിക സമർപ്പിച്ചത്. രാഹുൽ ഗാന്ധിയെ കൂടാതെ ആന്‍റോ ആന്‍റണി, പി.സി തോമസ്, സുരേഷ് ഗോപി എന്നിവരും ഇന്നു പത്രിക സമര്‍പ്പിച്ചു. പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നാമനിര്‍ദേശ പത്രിക നല്‍കി. കോട്ടയത്തെ എൻ.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസ് പ്രകടനമായാണ് പത്രികാ സമര്‍പ്പണത്തിന് എത്തിയത്.

    സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച വയനാടിന് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

     തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയും പാലക്കാട്ടെ പി.കൃഷ്ണകുമാറും ആലത്തൂരിലെ ടിവി ബാബുവും ഇന്ന് പത്രിക സമര്‍പ്പിച്ചു. പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനും ആറ്റിങ്ങലിലെ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പത്രിക പുതുക്കി നല്‍കി. കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന സത്യവാങ്മൂലത്തോടെയാണ്പുതുക്കിയ പത്രിക.


    കഴിഞ്ഞ മാസം 28നാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയത്. നാളെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം എട്ടിനാണ്.

    First published: