'കേരളത്തിൽ BJP അംഗങ്ങളുടെ എണ്ണം 25 ലക്ഷം കവിഞ്ഞു'; 70 ശതമാനം വളർച്ചയെന്ന് പി എസ് ശ്രീധരൻപിള്ള

കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കെത്തിയ ബ്രാഞ്ച് തലംമുതൽ നേതാക്കളായിരുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും

news18
Updated: September 6, 2019, 6:50 PM IST
'കേരളത്തിൽ BJP അംഗങ്ങളുടെ എണ്ണം 25 ലക്ഷം കവിഞ്ഞു'; 70 ശതമാനം വളർച്ചയെന്ന് പി എസ് ശ്രീധരൻപിള്ള
News 18
  • News18
  • Last Updated: September 6, 2019, 6:50 PM IST
  • Share this:
തിരുവനന്തപുരം: ഓഗസ്റ്റ് 30ന് സമാപിച്ച അംഗത്വപ്രചരണയജ്ഞത്തിന്റെ ആദ്യഘട്ടത്തിൽ പത്തുലക്ഷത്തിലേറെ പേർ ബിജെപിയിൽ പുതുതായി അംഗങ്ങളായെന്ന് സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള. ഇവരിൽ ഒരു ലക്ഷത്തോളം പേർ പാർട്ടി പ്രവർത്തകർ സമീപിക്കാതെയോ അവരുടെ സമ്പർക്കത്തിലല്ലാതെയോ അംഗത്വം സ്വീകരിച്ച വരാണ്. മൊത്തം ആറേകാൽ ലക്ഷം പേരാണ് ‘മിസ്സ്ഡ് കാൾ’ വഴി അംഗത്വം സ്വീകരിച്ചത്. ഇവരെ കൂടാതെ നാലിലേറെ ലക്ഷം പേർ അംഗത്വ ഫോറങ്ങൾ പൂരിപ്പിച്ച് നൽകി അംഗങ്ങളായി. നിലവിൽ പാർട്ടിയിൽ അംഗങ്ങളായുള്ളവർ സംസ്ഥാനത്ത് പതിനഞ്ചു ലക്ഷത്തോളം പേരാണ്. പുതുതായി വന്ന പത്തു ലക്ഷം പേർ കൂടിയാകുമ്പോൾ കേരളത്തിലെ ബിജെപി അംഗസംഖ്യ ഇരുപത്തഞ്ചു ലക്ഷം കവിഞ്ഞുവെന്നും ശ്രീധരൻപിള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.

മതന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ടവരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ഇക്കുറി ബിജെപി അംഗത്വപ്രചരണത്തിന് ലഭിച്ചതെന്ന് ശ്രീധരൻപിള്ള പറയുന്നു. മുസ്ലിം ലീഗിന്റെ സ്ഥാപകനേതാവ് ബാഫഖി തങ്ങളുടെ ചെറുമകൻ, കോഴിക്കോട് സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ, മുൻരജിസ്ട്രാർ എന്നിങ്ങനെ നിരവധി പ്രമുഖ വ്യക്തികൾ ബി.ജെ.പി യിൽ ചേർന്നു.

Also Read- കേന്ദ്രമന്ത്രി വി മുരളീധരന്റെ ത്രിദിന ആഫ്രിക്കൻ സന്ദർശനം തുടങ്ങി

സാംസ്കാരിക നായകർ, സാഹിത്യകാരന്മാർ, ചലച്ചിത്ര പ്രതിഭകൾ, കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുംപെട്ടവർ ഈ കാലയളവിൽ ബിജെപിയിൽ ചേർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ രാഷ്ട്രീയമുഖ്യധാരയിൽ നിന്ന് വേറിട്ട് നിന്നിരുന്ന മലയാളികൾ മാറിചിന്തിച്ചു തുടങ്ങിയെന്നാണ് ബി.ജെ.പിയിലേക്കുള്ള ബഹുജനങ്ങളുടെ ഈ ഒഴുക്ക് സൂചിപ്പിക്കുന്നത്. ബിജെപിയിൽ ചേർന്നവരിൽ മിക്കവരും നേരത്തെ കോൺഗ്രസ്സുമായും സിപിഎമ്മുമായും ബന്ധപ്പെട്ട് സജീവപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരാണെന്നതും ശ്രദ്ധേയമാണ്. കേരള രാഷ്ട്രീയത്തിലെ ആസന്നമാറ്റത്തിന്റെ കേളികൊട്ടാണ് ഇവിടെ മുഴങ്ങുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

യുഡിഫ്-എൽഡിഫ് അജണ്ടകൾ ബിജെപിക്ക് തകർക്കാൻ കഴിയും. മെമ്പർഷിപ്പ് നൽകുന്ന സൂചന അതാണ്. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരുടെ മനസ്സിൽ പരിവാറിനെയും മോദിയേയും കുറിച്ച് ഭയം സൃഷ്ടിച്ചു മുതലെടുക്കുന്ന ശൈലിയാണ് ഇരു മുന്നണികളും അവലംബിച്ചു വരുന്നത്. ഇപ്പോൾ ന്യൂനപക്ഷ-ദളിത് വിഭാഗങ്ങൾ കൂട്ടമായി ബിജെപിയിലേക്ക് എത്തിയതോടെ ഇവരുടെ അജണ്ട തകരുമെന്നുറപ്പാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കെത്തിയ ബ്രാഞ്ച് തലംമുതൽ നേതാക്കളായിരുന്നവരുടെ ലിസ്റ്റ് ബിജെപി പ്രസിദ്ധീകരിക്കുന്നതാണ്. പ്രമുഖ ന്യൂനപക്ഷങ്ങളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും.

First published: September 6, 2019, 6:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading