'ഈ മതിലുകളെ തകർക്കാനാകും, പക്ഷേ ഞങ്ങളുടെ മനസിനെയും സ്നേഹബന്ധത്തെയും തകർക്കാനാവില്ല'; വിങ്ങുന്ന വരികൾ കുറിച്ചിട്ട് മരട് ഫ്ലാറ്റിൽനിന്ന് അവർ പടിയിറങ്ങി

ഒരു പതിറ്റാണ്ട് സംരക്ഷിച്ച് നിർത്തിയ വാതിൽപ്പാളിക്കും പലപ്പോഴും ചിലച്ച് ഉണർത്തിയ കോളിങ്ങ് ബെല്ലിനും യാത്രാമൊഴിയും കുറിച്ചാണ് അയാൾ ഫ്ളാറ്റ് വിട്ടത്

news18-malayalam
Updated: October 7, 2019, 6:34 PM IST
'ഈ മതിലുകളെ തകർക്കാനാകും, പക്ഷേ ഞങ്ങളുടെ മനസിനെയും സ്നേഹബന്ധത്തെയും തകർക്കാനാവില്ല'; വിങ്ങുന്ന വരികൾ കുറിച്ചിട്ട് മരട് ഫ്ലാറ്റിൽനിന്ന് അവർ പടിയിറങ്ങി
maradu flat inmate
  • Share this:
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ വിട്ടൊഴിഞ്ഞ് പോയപ്പോൾ ചിലർ വിങ്ങുന്ന വരികൾ ഭിത്തിയിൽക്കുറിച്ചാണ് പടിയിറങ്ങിയത്. വിട പറയലിന്റെ നിരാശയും തിരിച്ചുവരവിന്റെ പ്രതീക്ഷയുമെല്ലാം ആ വാക്കുകളിലുണ്ട്.

പതിനെട്ടാം നിലയിലെ ഫ്ളാറ്റ് പൂട്ടിയിറങ്ങുമ്പോൾ അതിന്റെ ഉടമസ്ഥൻ ജയകുമാർ മനസിൽ ചാലിച്ച നിറം കൊണ്ട് ഭിത്തിയിൽ ഇങ്ങനെ കുറിച്ചു, 'ഈ മതിലുകളെ നിങ്ങൾക്ക് തകർക്കാനാകും... പക്ഷേ ഞങ്ങളുടെ മനസ്സിനെയും സ്നേഹ ബന്ധത്തെയും തകർക്കാനാവില്ല... ഞങ്ങൾ തിരിച്ചു വരും... നാലിരട്ടി ശക്തിയോടെ...'  ഒരു പതിറ്റാണ്ട് സംരക്ഷിച്ച് നിർത്തിയ വാതിൽപ്പാളിക്കും പലപ്പോഴും ചിലച്ച് ഉണർത്തിയ കോളിങ്ങ് ബെല്ലിനും യാത്രാമൊഴിയും കുറിച്ചാണ് അയാൾ ഫ്ളാറ്റ് വിട്ടത്.

നിസഹായമെങ്കിലും അവസാന പ്രതിരോധമെന്നപോലെ ഫ്ളാറ്റിനു മുന്നിൽ ദിവസങ്ങൾ മുൻപ് നിരാഹാരം അനുഷ്ഠിച്ചതും ഈ ജയകുമാറാണ്. എന്നാൽ ഈ വാക്കുകൾ ഇവിടുത്തെ ഏതെങ്കിലും ഒരു താമസക്കാരന്റേത് മാത്രമല്ല. ജീവിത സ്വപ്നത്തിൽ നിന്നും മനസ് പറിച്ചെടുത്തു കൊണ്ട് പോകേണ്ടി വന്ന മുഴുവൻ പേരുടേതുമാണ്.
First published: October 7, 2019, 6:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading