• HOME
  • »
  • NEWS
  • »
  • kerala
  • »
  • Innova Crysta | മന്ത്രിമാരുടെ കാറുകള്‍ക്ക് കാലപഴക്കം; 10 പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ശുപാര്‍ശ നല്‍കി ടൂറിസം വകുപ്പ്

Innova Crysta | മന്ത്രിമാരുടെ കാറുകള്‍ക്ക് കാലപഴക്കം; 10 പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ശുപാര്‍ശ നല്‍കി ടൂറിസം വകുപ്പ്

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് മാത്രമാണ് പുതിയ വാഹനം വാങ്ങിയത്.

  • Share this:
    തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ (Innova Crysta) കാറുകള്‍ വാങ്ങാന്‍ ശുപാര്‍ശ നല്‍കി ടൂറിസം വകുപ്പ് (tourism department ). ഇക്കാര്യം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. കാലപഴക്കത്തെ തുടര്‍ന്നാണ് കാറുകള്‍ മാറ്റാന്‍ ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

    നിലവില്‍ മന്ത്രിമാര്‍ ഉപയോഗിച്ചു വരുന്ന കാറുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയവയാണ്. മിക്ക വാഹനങ്ങളും ഒന്നരലക്ഷം കിലോമീറ്റര്‍ പിന്നിട്ടു.

    മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ, മൂന്ന് വര്‍ഷത്തെ സേവന കാലാവധിയോ കഴിയുമ്പോള്‍, മാറി നല്‍കുന്നതാണ് പതിവ്. 2019ന് ശേഷം മന്ത്രിമാര്‍ക്കായി വാഹനം വാങ്ങിയിട്ടില്ല. അടുത്തിടെ ധനമന്ത്രി കെ.എന്‍.ബാലഗോപാൽ സഞ്ചരിച്ച കാറിന്റെ ടയര്‍ ഓടുന്നതിനിടെ പൊട്ടിത്തെറിച്ചിരുന്നു.

    രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് മാത്രമാണ് പുതിയ വാഹനം വാങ്ങിയത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് 62.5 സക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റയും അകമ്പടിയായി ടാറ്റ ഹാരിയറും വാങ്ങിയത്.

    Kodiyeri Balakrishnan| മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരിയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല



    മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) പിന്നാലെ സിപിഎം (cpm) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും (Kodiyeri Balakrishnan)ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. അടുത്തയാഴ്ചയാണ് കോടിയേരിയുടെ യുഎസ് യാത്ര. സെക്രട്ടറിയുടെ ചുമതല ആർക്കും കൈമാറിയിട്ടില്ല.

    ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത്. മടങ്ങി വരുന്ന തീയതി സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി യാത്ര തിരിച്ച് മുന്നോ നാലോ ദിവസങ്ങൾ കഴിയുമ്പോൾ കോടിയേരിയും അമേരിക്കയിലേക്ക് പുറപ്പെടും. രണ്ടാഴ്ചത്തെ തുടർ ചികിത്സയാണ് കോടിയേരിക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ വരുന്ന രണ്ടാഴ്ചക്കാലമെങ്കിലും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സംസ്ഥാനത്തുണ്ടാവില്ല.

    പാർട്ടി പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്ക് പോകുന്നത്. ദീർഘകാലത്തേക്ക് മാറി നിൽക്കുന്നില്ല എന്നതിനാൽ പാർട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി മറ്റാർക്കും കൈമാറുന്നില്ല. പാർട്ടി സെന്ററാകും സെക്രട്ടറിയുടെ ചുമതല നിർവഹിക്കുക.

    കോടിയേരി ചികിത്സക്കായി ആദ്യം അവധിയെടുത്തപ്പോഴും പാർട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല നിർവഹിച്ചത്. പിന്നീട് ബിനീഷ് കോടിയേരിക്കെതിരെ ഇഡി കേസ് വന്ന സാഹചര്യത്തിലായിരുന്നു കോടിയേരി അവധിയെടുത്ത് ചുമതല എ വിജയരാഘവന് കൈമാറിയത്. അന്ന് കോടിയേരി ചികിത്സയ്ക്കായി അവധിയെടുത്തെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്.
    Published by:Jayashankar Av
    First published: