കൊച്ചി വിളിക്കുന്നു ... ക്രൂയിസ് സഞ്ചാരികളേ ഇതിലേ ഇതിലേ...

കൊച്ചിയിൽ ഫ്ലോട്ടിംഗ്ക്രൂസ് ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ കം കൂത്തമ്പലം; 4.84 കോടി രൂപയുടെ ഭരണാനുമതി

news18-malayalam
Updated: November 19, 2019, 3:51 PM IST
കൊച്ചി വിളിക്കുന്നു ... ക്രൂയിസ് സഞ്ചാരികളേ ഇതിലേ ഇതിലേ...
News18 Malayalam
  • Share this:
തിരുവനന്തപുരം: കൊച്ചിയെ ക്രൂയിസ് ടൂറിസം ഹബ്ബാക്കാൻ സർക്കാർ. കൊച്ചിയുടെ സാംസ്കാരികവും ചരിത്രപരവുമായ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.കായല്‍ ടൂറിസത്തിന്റെയും ക്രൂയിസ് ത്തിന്റെയും സാധ്യതകള്‍ പരിഗണിച്ചുള്ള പദ്ധതികളും കൊച്ചിയില്‍ നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശി സ്വദേശി സഞ്ചാരികള്‍ എത്തിച്ചേരുന്ന പ്രദേശമാണ് കൊച്ചി. "ഫ്ലോട്ടിംഗ് ക്രൂയിസ് ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ കം കൂത്തമ്പലം" എന്ന 4 കോടി 84 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഉത്തരവാദിത്വ ടൂറിസം നയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ പാരമ്പര്യ കലാരൂപങ്ങളുടെ അവതരണങ്ങളും കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനങ്ങളും പരമ്പരാഗത കേരളീയ ഭക്ഷണ വിതരണവും ക്രൂയിസ് ടൂറിസ്റ്റുകള്‍ക്ക് ഹൃദ്യമായ വരവേല്പും നല്‍കുകയാണ് ലക്ഷ്യം. 250പേര്‍ക്ക് ഇരിപ്പിടമുള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇത് പൂര്‍ത്തിയാകുന്നതോടെ കൊച്ചിയിലെത്തുന്ന ആഡംബര കപ്പലുകളിലെ സന്ദര്‍ശകര്‍ക്ക് കേരളത്തിന്റെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ ആസ്വദിക്കാം.

Also Read- പാലക്കാടെത്തിയാൽ അയ്യപ്പഭക്തർ പേടിക്കേണ്ട; സഹായത്തിന് മോട്ടോർ വാഹന വകുപ്പുണ്ട്

ഒപ്പം നാടിന്റെ തനത് ഭക്ഷണവും നൽകും.ഇതിനുപുറേമേ ചെല്ലാനം ഫോര്‍ട്ട് കൊച്ചി വൈപ്പിന്‍ കടമക്കുടി ദ്വീപുകള്‍ ബന്ധിപ്പിച്ചുകൊണ്ട് പൈതൃക ഗ്രാമീണ കായലോര ടൂറിസം സര്‍ക്യൂട്ടിന്റെ സാധ്യതകളും പരിഗണനയിലുണ്ട്. വളന്തക്കാട് ദ്വീപിലെ ഗ്രാമീണ ടൂറിസം പരിപാടികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് 99 ലക്ഷം രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
First published: November 19, 2019, 3:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading