കൊച്ചി: മറൈൻ ഡ്രൈവിൽ (Marine Drive) അനുവദനീയമായതിലും അധികം ആളുകളെ കയറ്റി സർവീസ് നടത്തിയ ബോട്ടുകൾക്കെതിരെ മാരിടൈം ബോര്‍ഡിന് പൊലീസ് ഇന്ന് റിപോർട്ട് സമർപ്പിക്കും. 13 പേർക്ക് കയറാവുന്ന ഉല്ലാസബോട്ടിൽ മുപ്പതിലധികം ആളുകളെയാണ് കയറ്റിയത്. പൊലീസിന്റെ റിപോർട്ട് പരിശോധിച്ച് മാരിടൈം ബോർഡാണ് സ്രാങ്കുമാരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിൽ തീരുമാനമെടുക്കുക.
Also read: 13 പേർക്ക് അനുമതിയുള്ള ബോട്ടിൽ 40 ലധികം ആളുകള്‍; മറൈൻഡ്രൈവിലെ 2 ബോട്ടും 2 ജീവനക്കാരും അറസ്റ്റിൽ
മറൈൻ ഡ്രൈവിൽ സർവീസ് നടത്തുന്ന സെന്റ്മേരിസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് സെൻട്രൽ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ബോട്ടുകളുടെ ഉടമകളോട് ഇന്ന് ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പിടികൂടിയ ബോട്ടിന്റെ സ്രാങ്കുകളായ നിഖിൽ, ഗണേശ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boat, House boat, Tourists