• HOME
  • »
  • NEWS
  • »
  • kerala
  • »
  • Google Map | ഗൂഗിളിനോട് ചോദിച്ചു ചോദിച്ചു പോയ ടൂറിസ്റ്റ് സംഘത്തിന്‍റെ കാര്‍ തോട്ടിൽ വീണു

Google Map | ഗൂഗിളിനോട് ചോദിച്ചു ചോദിച്ചു പോയ ടൂറിസ്റ്റ് സംഘത്തിന്‍റെ കാര്‍ തോട്ടിൽ വീണു

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി

  • Share this:
    ഗൂഗിള്‍ മാപ്പ് നോക്കിയെത്തിയ ടൂറിസ്റ്റ് സംഘം സഞ്ചരിച്ച കാര്‍ വഴിതെറ്റി തോട്ടില്‍ വീണു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടുത്തുരുത്തി കുറുപ്പന്തറ കടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു അപകടം.

    യാത്ര ആരംഭിച്ചതുമുതല്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കടവിന് സമീപത്തെത്തിയപ്പോള്‍ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിര്‍ദേശം.ഇതോടെ ഇവിടത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് ഓടിക്കുകയായിരുന്നു. വാഹനം മുന്നോട്ട് പോകുന്നത് കണ്ട നാട്ടുകാര്‍ വിളിച്ചുകൂവിയപ്പോഴേക്കും കാര്‍ സമീപത്തെ തോട്ടിലേക്ക് വീണിരുന്നു. മഴ ശക്തമായതിനാല്‍ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.

    അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. തുടര്‍ന്ന് കാര്‍ തള്ളി കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടിവലിച്ചാണ് കാര്‍ തോട്ടില്‍നിന്നു കരയ്‌ക്കെത്തിച്ചത്. മറ്റു തകരാറൊന്നുമില്ലാതിരുന്നതിനാല്‍ ഇവര്‍ ഇതേ കാറില്‍ തന്നെ യാത്ര തുടര്‍ന്നു. ഈ ഭാഗത്ത് അപകടങ്ങള്‍ സ്ഥിരമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താത്കാലികമായി ചങ്ങലയിട്ട് വഴി അടച്ചു.
    Published by:Arun krishna
    First published: