• HOME
  • »
  • NEWS
  • »
  • kerala
  • »
  • സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സന്ദീപ് ഉൾപ്പെടെ അഞ്ചംഗ സംഘം മൂന്നാർ സന്ദർശിച്ച ശേഷം തിരികെ എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.

  • Share this:

    ഇടുക്കി: മൂന്നാര്‍ മുതിരപ്പുഴയാറ്റില്‍ കാണാതായ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ഹൈദരാബാദ് സ്വദേശി സന്ദീപ് (21) ആണ് മരിച്ചത്. ചുനയംമാക്കല്‍ കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

    ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. സന്ദീപ് ഉൾപ്പെടെ അഞ്ചംഗ സംഘം മൂന്നാർ സന്ദർശിച്ച ശേഷം തിരികെ എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.

    Also read-മൂന്നാർ മുതിരപ്പുഴയാറ്റില്‍ വീണ്ടും വിനോദ സഞ്ചാരിയെ കാണാതായി; ഹൈദരാബാദ് സ്വദേശിക്കായി തിരച്ചില്‍

    നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    Published by:Sarika KP
    First published: