നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ആദിവാസികൾക്ക് വാസയോഗ്യമല്ലെന്ന് റവന്യു വകുപ്പ്; പ്രദേശത്ത് ഉയരുന്നത് നിരവധി റിസോര്‍ട്ടുകള്‍

    ആദിവാസികൾക്ക് വാസയോഗ്യമല്ലെന്ന് റവന്യു വകുപ്പ്; പ്രദേശത്ത് ഉയരുന്നത് നിരവധി റിസോര്‍ട്ടുകള്‍

    2018ലെ പ്രളയകാലത്ത് മലയിടിച്ചിലുണ്ടായ പ്രദേശങ്ങളിലാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ റിസോര്‍ട്ടുകള്‍ ഉയരുന്നത്

    വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനികള്‍

    വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനികള്‍

    • Share this:
    കോഴിക്കോട്: മലപ്പുറം അതിര്‍ത്തിയിലെ വെണ്ടേക്കുംപൊയില്‍ (Vendekkumpoyil) ആദിവാസി കോളനികള്‍ (Adivasi settlement) പ്രകൃതി ദുരന്തസാധ്യതയുള്ള  പ്രദേശമായതിനാല്‍ വാസയോഗ്യമല്ലെന്ന് റവന്യുവകുപ്പ് പറയുന്ന പ്രദേശത്ത് ഉയരുന്നത് നിരവധി റിസോര്‍ട്ടുകള്‍. 2018ലെ പ്രളയകാലത്ത് മലയിടിച്ചിലുണ്ടായ പ്രദേശങ്ങളിലാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ റിസോര്‍ട്ടുകള്‍ ഉയരുന്നത്.

    കക്കാടംപൊയിലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരമുള്ള വെറ്റിലപ്പാറ വില്ലേജിലെ വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനികള്‍ സാങ്കേതികമായി മലപ്പുറം ജില്ലയിലാണ്. വനംവകുപ്പ് പതിച്ചുനല്‍കിയ ഭൂമിയില്‍ നാല് കോളനികളിലായി മുതുവന്‍ വിഭാഗത്തില്‍പ്പെട്ട 59 ആദിവാസി കുടുംബങ്ങളുണ്ട്.

    2018ൽ വ്യാപകമായി മലയിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഈ പ്രദേശം വാസയോഗ്യമല്ലെന്ന് ജിയോളജി നിര്‍ദേശമുണ്ടെന്ന് റവന്യുവകുപ്പധികൃതര്‍ ആദിവാസി കുടുംബങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ വെണ്ടേക്കുംപൊയിലില്‍ നിന്ന് മാറിത്താമസിക്കാന്‍ ആദിവാസികള്‍ തയ്യാറായിരുന്നില്ല.

    അതേസമയം, കോളനികള്‍ക്ക് സമീപമായി നിരവധി റിസോര്‍ട്ടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഈയിടയായി മലയടിവാരത്തില്‍ പന്നിഫാമുകളും ആരംഭിച്ചിട്ടുണ്ട്. ആദിവാസികളെ ഒഴിവാക്കി വെണ്ടേക്കുംപൊയിലിൽ റിസോർട്ടുകാർക്ക് ഒത്താശ ചെയ്യാനാണ് നീക്കമെന്ന് കോളനിവാസിയായ അനീഷ് പറയുന്നു.

    അധികാരികളുടെ അവഗണനയില്‍ പ്രതീക്ഷയറ്റവരാണ് വനഗ്രാമത്തിലെ മുതുവൻ സമുദായക്കാർ. വെണ്ടേക്കുംപൊയിലിൽ പതിച്ചുനല്‍കിയ ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ദുരിതംപേറി കഴിയുകയാണ് ആദിവാസി കുടുംബങ്ങള്‍. പ്രദേശത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം പോലും സ്ഥാപിക്കാന്‍ സര്‍ക്കാറിന് കിഞ്ഞിട്ടില്ല.അടച്ചുറപ്പില്ലാത്ത വീട്ടില്‍ അന്തിയുറങ്ങുന്നത് ഭയത്തോടെയാണെന്ന് കോളനിവാസിയായ കേലൻ പറയുന്നു.



    ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയിലിൽ  നാല് കോളനികളിലായി 59 മുതുവൻ വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെജീവിതം ഇങ്ങനയൊക്കെയാണ്. ഇവരുടെ വീടിന്റെ അവസ്ഥ ഇതാണ്. ഏതുനിമിഷും നിലംപൊത്താവുന്നതാണ് പല ആദിവാസി കുടിയിരിപ്പുകളും. ലൈഫ് പദ്ധതിയില്‍ പുതിയ വീട് അനുവദിച്ചിണ്ടുന്നെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും നടപടിയൊന്നുമില്ല.
    ജീപ്പ് മാത്രം പോകുന്ന കുത്തനെയുള്ളതാണ് കോളനികളിലേക്കുള്ള മണ്‍പാതകള്‍. അസുഖമുള്ളരും കുട്ടികളുമെല്ലാം കുത്തനെയുള്ള റോഡിലൂടെ നടന്നുകയറണം.

    മൂന്ന് കിലോമീറ്റര്‍ വനപാതയിലൂടെ നടന്നാല്‍ കക്കാടംപൊയില്‍ എല്‍.പി. സ്‌കൂളുണ്ട്. ഹൈസ്‌കൂൾ ആകട്ടെ, 12 കിലോമീറ്റര്‍ അകലെയും. പ്രദേശത്തെവിടെയും ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം പോലുമില്ല. വിദഗ്ധ ചികിത്സയ്ക്ക് രണ്ടര മണിക്കൂര്‍ യാത്ര ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തണം. പതിച്ചുനല്‍കിയ വനഭൂമിയില്‍ കൃഷിയുണ്ടെങ്കിലും ഏറിയ പങ്കും ആനയും പന്നികളും നശിപ്പിക്കും. വന്യമൃഗശല്യം തടയാനുള്ള സൗരോര്‍ജ്ജ് ലേിപോലുമില്ല.

    ഇങ്ങനെ എല്ലാംകൊണ്ടും ദുരിതമധ്യത്തില്‍ കഴിയുന്ന ആദിവാസികളാണ് അധികൃതരുടെ അഗണന നേരിടുന്നത്. ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതൊന്നും പരിഹരിക്കാതെ ആദിവാസികളെ കാടിറക്കാനാണ് അധികാരികളുടെ നീക്കം.
    കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂമ്പാറ മേഖലകളിലായിരുന്നു ഇവരുടെ മുൻ​ഗാമികൾ താമസിച്ചു പോന്നിരുന്നത്. എന്നാൽ ഈ മേഖലകളിൽ കുടിയേറ്റം സജീവമായതോടെ വംശീയാതിക്രമം ഭയന്ന് വെണ്ടേക്കാംപൊയിൽ വനമേഖലയിലേക്ക് എത്തിപ്പെട്ടതാണെന്ന് ഊര് മൂപ്പൻ കോർമൻ പറയുന്നു.

    ഇരുപത് വർഷം മുമ്പ് വരെ ഊര് ഭൂമിക്ക് ചുറ്റിലും വനഭൂമിയായിരുന്നെങ്കിലും ഇന്ന് അതല്ല സ്ഥിതി. ഒരു ഭാ​ഗം മാത്രമാണ് വനഭൂമിയുള്ളത്, മറ്റെല്ലാ അതിരുകളും സ്വകാര്യ ഭൂമിയാണെന്ന് ഇവർ പറയുന്നു. എത്രയോ വർഷമായി കെട്ടുറപ്പുള്ള വീടെന്ന ആവശ്യം ഞങ്ങൾ ഉയർത്തുന്നു. വാർഡ് മെമ്പർ മുതൽ കലക്ടർ വരെയുള്ളവർക്ക് പരാതികൾ കൊടുത്തു, എന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകുന്നില്ല.

    നടന്നുകയറിവരാൻ പോലും വഴിയില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം കാൻസർ ബാധിച്ച് മരിച്ച ഒരാളെ ഇതിലൂടെ ചുമന്ന് കൊണ്ടുവരേണ്ടി വന്നു. നല്ലൊരു റോഡ് ഉണ്ടായിരുന്നെങ്കിൽ ഈ ​ഗതി ഉണ്ടാകുമായിരുന്നില്ലെന്ന് ശാന്ത പറയുന്നു.
    Published by:user_57
    First published:
    )}