നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവിയിലേക്കു വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി; പ്രത്യേക പാക്കേജുമായി വനംവകുപ്പും

  ഗവിയിലേക്കു വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി; പ്രത്യേക പാക്കേജുമായി വനംവകുപ്പും

  പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ ഗവി

  gavi elephant

  gavi elephant

  • Share this:
   പത്തനംതിട്ട: വിനോദസഞ്ചാരകേന്ദ്രമായ ഗവിയിലേക്കു സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി. ഗവി യാത്രയ്ക്കായി വനംവകുപ്പിന്‍റെ പ്രത്യേക പാക്കേജുകളുമുണ്ട്. പീരുമേട് വള്ളക്കടവിൽനിന്ന് ദിവസേന ഗവിയിലേക്കു മൂന്നു തവണ ജംഗിൾ സഫാരി എന്ന പേരിൽ ബസ് സർവീസ് ഉണ്ടാകും. കൂടാതെ ഗവി പ്രത്യേക പാക്കേജും വനംവകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് വള്ളക്കടവ് വഴി എത്തുന്ന നിശ്ചിത എണ്ണം സഞ്ചാരികൾക്കുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്

   പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്.

   സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവിയിൽ കൊടുംവേനലിൽപ്പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണ്. പുൽമേടുകളാൽ സമ്പന്നമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. അത്യപൂർവ്വങ്ങളായ പുഷ്പങ്ങളും മരങ്ങളും ഇവിടെയെത്തുന്ന പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്.

   പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഈ പ്രദേശത്തുള്ളതായി കണക്കാക്കപ്പെടുന്നു.

   പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്ക് കെ.എസ്. ആർ.ടി.സി ബസ് സർവ്വീസുണ്ട്. പത്തനംതിട്ട നിന്ന് വടശ്ശേരിക്കര, പെരിനാട്, പുതുക്കട, മണക്കയം വഴിയാണ് ഈ സർവീസ്. രാവിലെ 6.30-നും ഉച്ചയ്ക്ക് 12.30-നുമാണ് ഈ സർവ്വീസുകൾ.
   Published by:Anuraj GR
   First published: