• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൂന്നാറില്‍ അകപ്പെട്ട വിനോദ സഞ്ചാരികള്‍ സുരക്ഷിതര്‍; മാറ്റാന്‍ നിര്‍ദേശം

news18
Updated: August 10, 2018, 1:58 PM IST
മൂന്നാറില്‍ അകപ്പെട്ട വിനോദ സഞ്ചാരികള്‍ സുരക്ഷിതര്‍; മാറ്റാന്‍ നിര്‍ദേശം
news18
Updated: August 10, 2018, 1:58 PM IST
മൂന്നാർ: പള്ളിവാസലിലെ പ്ലംജൂഡി റിസോർട്ടിൽ അകപ്പെട്ട വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്ന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിദേശികൾ ഉൾപ്പെടെ 30 ഓളം സഞ്ചാരികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും മന്ത്രി നിർദേശം നൽകി. ഇതിനു വേണ്ട നിർദേശങ്ങൾ മന്ത്രി റിസോർ്ട്ട് ഉടമകൾക്കു നൽകിയിട്ടുണ്ട്.

റിസോർട്ടിൽ കുടുങ്ങിക്കിടക്കുന്നവരുമായും മന്ത്രി സംസാരിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു, മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചതോടെ രണ്ടു ദിവസമായി സഞ്ചാരികൾ റിസോർട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. സഹായമഭ്യർഥിച്ച് സഞ്ചാരികളിലൊരാൾ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവത്തെ കുറിച്ച് അറിയുന്നത്.

റോഡിലെ തടസങ്ങൾ നീക്കിയാൽ സഞ്ചാരികളെ ഉടൻ തന്നെ കെടിഡിസി ഹോട്ടലിലേക്ക് മാറ്റുമെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരൺ വ്യക്തമാക്കി. ഇതിനായി സൈന്യത്ത‌ിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. സഞ്ചാരികൾക്കു വേണ്ട ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സൗജന്യമായി നൽകാൻ മന്ത്രി റിസോർട്ട് ഉടമകൾക്കു നിർദേശം നൽകിയിട്ടുണ്ട്.

ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് താത്കാലികമായി വിലക്ക് ഏർപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഇടുക്കിയിൽ ടൂറിസ്റ്റുകൾക്കോ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കോ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ടൂറിസം വകുപ്പിനെയോ സർക്കാരിനെയോ അറിയിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
First published: August 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍