സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടോവിനോ തോമസ്; ജനുവരി 9ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും
സാമൂഹിക സന്നദ്ധ സേനയില്‍ നിലവില്‍ 3.6 ലക്ഷം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
News18 Malayalam
Updated: January 7, 2021, 10:26 PM IST

tovino + pinarayi vijayan
- News18 Malayalam
- Last Updated: January 7, 2021, 10:26 PM IST
സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനം ജനുവരി 9ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. നടന് ടോവിനോ തോമസ് സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഏറ്റെടുക്കും. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര് ജ്യോതിലാല്‍, യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം, സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍ അമിത് മീണ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയപരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയില്‍ നിലവില്‍ 3.6 ലക്ഷം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഘട്ട പ്രീ മണ്‍സൂണ്‍ പരിശീലനം ഓണ്‍ലൈനായി നടക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനും ചിട്ടയായ പരിശീലനം താഴെ തട്ടില്‍ വരെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്. Also Read Mammootty Mohanlal | ‘ഇച്ചാക്കയ്ക്കൊപ്പം’; മമ്മൂട്ടിയുടെ പുതിയ വീട്ടിലെത്തിയ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
സന്നദ്ധ പ്രവര്‍ത്തകര്‍ക്കാവശ്യമായ ഇന്‍ഷുറന്‍സ്, മല്‍സര പരീക്ഷകളിലെ വെയ്റ്റേജ് എന്നിവയും സര്‍ക്കാരിന്റെ പരിഗണനയിലാണ്. പരിശീലനം പൂര്‍ത്തിയാക്കിയ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടുണ്ട്. വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയാക്കി ഐ.ഡി കാര്‍ഡ് വിതരണം തുടങ്ങാനുള്ള നടപടിയും സന്നദ്ധ സേന ഡയറക്ടറേറ്റ് പൂര്‍ത്തിയാക്കി. മുഖ്യമന്ത്രിയുടെയും സന്നദ്ധസേനയുടെയും ഫേസ്ബുക്ക് പേജുകളിലൂടെ പരിപാടിയില്‍ പങ്കെടുക്കാം.
ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയപരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയില്‍ നിലവില്‍ 3.6 ലക്ഷം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഘട്ട പ്രീ മണ്‍സൂണ്‍ പരിശീലനം ഓണ്‍ലൈനായി നടക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനും ചിട്ടയായ പരിശീലനം താഴെ തട്ടില്‍ വരെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്.