തിരുവനന്തപുരം: ശ്രീകാര്യത്തെ മൺവിളയിൽ വൻ തീപിടുത്തം. ഏഴു മണിക്ക് ആരംഭിച്ച തീപിടുത്തം നാലുമണിക്കൂർ പിന്നിടുമ്പോൾ നിയന്ത്രണവിധേയമാകുന്നു. മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിനാണ് തീ പിടിച്ചത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. 40ലധികം ഫയർ യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി ഇവിടെയെത്തിയത്. തീ അണയ്ക്കാൻ വിമാനത്താവളത്തിലേത് ഉൾപ്പെടെ കൂടുതൽ ഫയർ എഞ്ചിനുകളെത്തിയിട്ടുണ്ട്.
അതേസമയം, പ്ലാസ്റ്റിക് കത്തിയുണ്ടാകുന്ന വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാർ പറഞ്ഞു. പ്ലാസ്റ്റിക് കത്തുമ്പോൾ പ്രധാനമായും ഉണ്ടാകുന്നത് മൂന്ന് വാതകങ്ങളാണ്.
1. കാർബൺ ഡയോക്സെഡ്
2. കാർബൺ മോണോക്സൈഡ് 3. സൾഫർ ഡയോക്സൈഡ്
ഈ വാതകങ്ങളുടെ അളവ് കൂടുമ്പോൾ ഓക്സിജന്‍റെ അളവ് താരതമ്യേന കുറയും. അതുകൊണ്ടു തന്നെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള ആളുകൾ ഈ വിഷപ്പുക ശ്വസിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ആസ്ത്മ, ന്യൂമോണിയ അലർജിയുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ള ആളുകൾക്ക് പെട്ടെന്ന് ഇത് ബാധിക്കുവാനുള്ള സാധ്യതയുണ്ട്.
വിഷവാതകം ശ്വസിച്ച് ആരോഗ്യ പ്രശ്നങ്ങൾ വരുന്നവർ കുഴഞ്ഞുവീഴുകയോ നടക്കാൻ പറ്റാതാകുകയോ, ശ്വാസതടസ്സം നേരിടുകയോ ആണ് സംഭവിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.