നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അസുഖത്തിന്റെ പേര് പറഞ്ഞ് പുറത്തിറങ്ങി; ആടിപ്പാടി നൃത്തം ചെയ്ത് ടിപി കേസ് പ്രതി

  അസുഖത്തിന്റെ പേര് പറഞ്ഞ് പുറത്തിറങ്ങി; ആടിപ്പാടി നൃത്തം ചെയ്ത് ടിപി കേസ് പ്രതി

  ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖ ബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്

  muhammad shafi

  muhammad shafi

  • Share this:
   തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് അടിയന്തിര പരോളിൽ പുറത്തിറങ്ങിയ ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം നൃത്തം ചവിട്ടുന്ന വീഡിയോ പുറത്ത്.

   ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖ ബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പുറത്ത് വന്നതിന് ശേഷം പങ്കെടുത്ത ചടങ്ങിലാണ് ഷാഫി യുവതികൾക്കൊപ്പം നൃത്തം ചെയ്ത് ആഘോഷിക്കുന്നത്. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോൾ അനുവദിച്ചിരുന്നു.

   Also read:അസുഖത്തിന്‍റെ പേരിൽ പരോളിലിറങ്ങിയ ടി.പി കേസ് പ്രതിയുടെ നൃത്തരംഗം വൈറൽ- ആഭ്യന്തരവകുപ്പ് മറുപടി പറയണമെന്ന് V.T ബൽറാം

   ടി.പി.വധക്കേസ് പ്രതികൾക്ക് സിപിഎം വഴിവിട്ട സഹായങ്ങളും പരോളുകളും അനുവദിക്കുന്നതായി മുൻപ് തന്നെ ആക്ഷേപം ഉയർന്നിരുന്നു. രണ്ടാംപ്രതിയായ കിർമ്മാണി മനോജ് കഴിഞ്ഞ തവണ പരോളിൽ ഇറങ്ങി വിവാഹിതയായ യുവതിയെ വിവാഹം ചെയ്തതും വാർത്തയായിരുന്നു.

   ടിപി കേസിലെ പ്രതിയായ പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി തന്നെ രൂക്ഷമായി വിമർശിച്ചിരുന്നു. അസുഖബാധിതനാണെന്നും,നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞ കുഞ്ഞനന്തനോട്,സുഖമായി ജയിലിൽ കഴിയാമല്ലൊയെന്നും കോടതി ചോദിച്ചിരുന്നു.
   First published: