നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന് ഇടക്കാല ജാമ്യം ‌‌‌

  ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന് ഇടക്കാല ജാമ്യം ‌‌‌

  ചികിത്സയുടെ ഭാഗമായി മൂന്ന് മാസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്

  pk kunjananthan

  pk kunjananthan

  • Share this:
   കൊച്ചി: ടി പി വധക്കേസ് മുഖ്യപ്രതി കുഞ്ഞനന്തന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സിപിഎം നേതാവായ കുഞ്ഞനന്തന്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ചികിത്സയുടെ ഭാഗമായാണ് മൂന്ന് മാസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

   നേരത്തെയും കുഞ്ഞനന്തന്‍ ജയിലില്‍ നിന്ന് പല പ്രാവശ്യം നിയമ നടപടികളുടെ ഭാഗമായി പുറത്തിറങ്ങിയിരുന്നു. ഇതുവരെ നടത്തിയ ചികിത്സകള്‍ മതിയാകില്ലെന്നും ആശ്രുപത്രിയില്‍ അഡ്മിറ്റായുള്ള ചികിത്സ വേണമെന്നും കുഞ്ഞനന്തന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ കൂടി ശുപാര്‍ശ കണക്കിലെടുത്താണ് ജാമ്യം.

   BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]Covid 19 തൃശൂരിൽ രോഗിയുമായി ഇടപെട്ട പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിൽ [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]

   ഈ ജാമ്യപരിധിയില്‍ മൂന്ന് ആഴ്ചകള്‍ കൂടുമ്പോള്‍ കുഞ്ഞനന്തന്‍ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. മൂന്ന് മാസത്തേക്ക് ശിക്ഷ മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചത്. ടി പി വധക്കേസിൽ വിചാരണ കോടതി ജീവപര്യന്തം തടവിനും പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനിടെ കുഞ്ഞനന്തന് ശസ്ത്രക്രിയ വേണ്ടിവന്നു. നട്ടെല്ലിൽ കഴുത്തിനോട് ചേർന്ന ഭാഗത്തെ ഡിസ്കിന് തേയ്മാനം ഉണ്ടെന്ന് കുഞ്ഞനന്തൻ കോടതിയെ അറിയിച്ചിരുന്നു. തടവുപുള്ളിയായതിനാൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ഏഴുവർഷത്തോളം ശിക്ഷ അനുഭവിച്ചുകഴിഞ്ഞുവെന്നും കുഞ്ഞനന്തൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

    

    
   First published: