നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ടി.പി കേസിൽ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് പി.കെ കുഞ്ഞനന്തൻ

  ടി.പി കേസിൽ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് പി.കെ കുഞ്ഞനന്തൻ

  ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമൂട്ടിലാണെന്നും ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

  News18

  News18

  • Share this:
   കൊച്ചി: ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കമെന്ന ആവശ്യവുമായി  ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്‍ ഹൈക്കോടതിയെ സമീപിച്ചു. അനാരോഗ്യം ചൂണ്ടി കാട്ടിയാണ് ശിക്ഷയിളവ് ആവശ്യപ്പെട്ടിരിക്കുന്നത്. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമൂട്ടിലാണെന്നും ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

   ഹർജി മാര്‍ച്ച് അഞ്ചിന് പരിഗണിക്കും. ഹര്‍ജിയില്‍ സർക്കാരിന്റെ നിലപാട് തേടി സ്പെഷൽ പ്രോസിക്യൂട്ടര്‍ക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചു.

   Related News 'ടിപി കേസിൽ ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന്‍ മനുഷ്യസ്‌നേഹി; ഭീകരനായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍': ഷംസീര്‍

   ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ പതിമൂന്നാം പ്രതിയാണ് പികെ കുഞ്ഞനന്തന്‍. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസില്‍ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.

   Related News സന്ധിവാതവും കടുത്തപ്രമേഹവുമെന്ന് കുഞ്ഞനന്തൻ; എല്ലാവർക്കുമുണ്ടാകാവുന്ന അസുഖങ്ങളല്ലേ? കോടതി

    

    
   First published: