കൊച്ചി: ഇടത് മുന്നണിയുടെ തെക്കന്‍ മേഖലാ ജാഥ ഉദ്ഘാടന സമ്മേളന ചടങ്ങിൽ പാല സീറ്റ് തർക്കം ഉന്നയിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ. സീറ്റ് നഷ്ടപ്പെട്ടതിൽ പ്രതിഷേധവും സങ്കടവും ഉണ്ടെന്നും ജോസ് കെ മാണിയെ വേദിയിൽ ഇരുത്തി പീതാംബരൻ മാസ്റ്റര്‍ പറഞ്ഞു. പ്രസംഗത്തിനു തൊട്ടുപിന്നാലെ ജോസ് കെ മാണി വേദി വിട്ട് ഇറങ്ങുകയും ചെയ്തു.
മറൈൻ ഡ്രൈവിൽ നടന്ന തെക്കൻമേഖലാ ജാഥയുടെ ഉദ്ഘാടന വേദിയിലായിരുന്നു ടി പി പീതാംബരൻ മാസ്റ്റര്‍ പ്രതിഷേധവും സങ്കടവും പ്രകടിപ്പിച്ചത്. മാണി സി.കാപ്പൻ പോയതിൽ സങ്കടമുണ്ടെങ്കിലും എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് കെ മാണി അടക്കമുള്ളവർ വേദിയിലിരിക്കെയാണ് പീതാംബരൻ മാസ്റ്റര്‍ പ്രതിഷേധം അറിയിച്ചത്. പ്രസംഗം അവസാനിപ്പിച്ച ഉടൻ ജോസ് കെ മാണി വേദി വിട്ടത് ശ്രദ്ധേയമായി.
ജാഥയുടെ ഉദ്ഘാടനം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ നിർവ്വഹിച്ചു. ശബരിമല യുഡിഎഫ് ചർച്ചാവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ഡി രാജ പറഞ്ഞു. മോദി സർക്കാർ രാജ്യത്തിന് വെല്ലുവിളിയാണെന്നും ഏകാധിപത്യത്തിൽ വിശ്വസിക്കുന്നയാളാണെന്നും അദ്ദേഹം വിമർശിച്ചു. കർഷകരോട് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാനം രാജേന്ദ്രൻ , എം വി ഗോവിന്ദൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച ഞാറക്കൽ പറവൂർ മുപ്പത്തടം ആലുവ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം അങ്കമാലിയിൽ ജാഥ സമാപിക്കും. ഓരോ നിയോജകമണ്ഡലത്തിലെയും ഒരു കേന്ദ്രത്തിലാണ് യാത്രയ്ക്ക് സ്വീകരണം നൽകുക
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.