തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ച ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനും പിന്തുണയില്ലെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രസ്താവനക്ക് മറുപടിയുമായി ടിപി സെന്‍കുമാര്‍. ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല. ശബരിമല യുവതീ പ്രവേശന പ്രക്ഷോഭത്തെ തുടര്‍ന്ന് 993 കേസുകളാണ് തനിക്കെതിരെയുള്ളത്. വി മുരളീധരനെതിരെ എത്ര കേസുകളുണ്ടെന്നും സെന്‍കുമാര്‍ ചോദിച്ചു.
എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ളത് സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള കേസുകളാണള്ളത്. തനിക്കെതിരെ അത്തരം കേസുകളൊന്നും ഇല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
അതേസമയം ടിപി സെന്‍കുമാറിന് എന്‍ഡിഎയുമായി ഒരു ബന്ധവുമില്ല. സുഭാഷ് വാസുവും സെന്‍കുമാറും ചേര്‍ന്നുള്ള നീക്കങ്ങള്‍ ബിജെപിയുടെ അറിവോടെയല്ലെന്നുമുള്ള വി മുരളീധരന്റെ വിശദീകരണത്തിനാണ് ടിപി സെന്‍കുമാറിന്റെ മറുപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.