INFO- അറ്റകുറ്റപ്പണി: ചില പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി; ഈ മാസം 24വരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും

ഓഖ എക്സ്പ്രസ് ഒരു മണിക്കൂർ ഇരുപത് മിനിറ്റ് ഷൊർണൂരിൽ നിർത്തിയിടും..

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    അറ്റകുറ്റപ്പണിയെ തുടർന്ന് ഈ മാസം 24 വരെ ട്രെയിൻ ഗതാഗതം തടസ്സപ്പെടുമെന്ന് റെയിൽവെ. ചില പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ദീർഘദൂര ട്രെയിനുകൾ വൈകിയേക്കുമെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്.

    റദ്ദാക്കിയ ട്രെയിനുകൾ

    കോയമ്പത്തൂർ-തൃശ്സൂർ, തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനുകൾ ഷൊര്‍ണൂരിനും തൃശൂരിനുമിടയിൽ സർവീസ് നടത്തില്ല.

    നിലമ്പൂർ-കോട്ടയം പാസഞ്ചർ ഷൊർണൂരിനും എറണാകുളത്തിനുമിടയിലും പാലരുവി എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിലും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

    വൈകിയോടുന്നവ

    ഓഖ എക്സ്പ്രസ് ഒരു മണിക്കൂർ ഇരുപത് മിനിറ്റ് ഷൊർണൂരിൽ നിർത്തിയിടും..

    ഗംഗാനഗർ--കൊച്ചുവേളി, വെരാവൽ, ഗാന്ധിധാം,ട്രിവാൻഡ്രം എക്സ്പ്രസ് എന്നീ ട്രെയിനുകൾ വൈകിയേക്കുമെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്.

    Also Read-കേരള സർവകലാശാല മാർക്ക് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
    First published:
    )}