നിലമുഴുന്നതിനിടയില്‍ ട്രാക്ടര്‍ തലകീഴായി മറിഞ്ഞു യുവ കര്‍ഷകന്‍ മരിച്ചു. മണ്ണടി കാര്‍ത്തികയില്‍ ദിനേഷ്‌കുമാര്‍ (40) ആണ് മരണപെട്ടത്.ഏനാത്ത് മണ്ണടിയില്‍ ആണ് സംഭവം
പ്രവാസിയായിരുന്ന ദിനേഷ്‌കുമാര്‍ എഴുമാസം മുന്നെയാണ് നാട്ടിലെത്തിയത്.
കൃഷിയോടുള്ള ആഗ്രഹം നിമിത്തം കഴിഞ്ഞ മാസം ട്രാക്ടര്‍ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ മണ്ണടി താഴത്തു വയല്‍ ചെമ്പകശ്ശേരി ഏലയില്‍ നിലമുഴുതു കഴിഞ്ഞു വര്‍ഷങ്ങളായി കൃഷിയില്ലാത്ത നിലം ഉഴുവാനുള്ള ശ്രമത്തിനിടയില്‍ ട്രാക്ടര്‍ ചതുപ്പില്‍ പുതയുകയായിരുന്നു.
ട്രാക്ടര്‍ മുന്നോട്ടെടുക്കാനുള്ള നീക്കത്തില്‍ ട്രാക്ടര്‍ തലകീഴായി മറിയുകയുമായിരുന്നു. ട്രാക്ടറിനടിയില്‍ പെട്ടു ചെളിയില്‍ പുതഞ്ഞു ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം കണ്ടു ഓടികൂടിയ നാട്ടുകാര്‍ കയര്‍ കെട്ടി ട്രാക്ടര്‍ ഉയര്‍ത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് എറണാകുളം മുളന്തുരുത്തിയിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കുനേരെ ആക്രമണം ഉണ്ടായി. പ്രാണരക്ഷാർത്ഥം ട്രെയിന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കു പരിക്കേറ്റു. ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ കാഞ്ഞിരമറ്റം ഭാഗത്തുവെച്ചാണ് സംഭവം ഉണ്ടായത്. മുളന്തുരുത്തി സ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ട്രെയിനിലെ കംപാർട്ട്മെന്‍റിൽ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. സ്‌ക്രൂ ഡ്രൈവര്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ അക്രമി മാല പൊട്ടിച്ചെടുക്കുകയും വള ഊരിവാങ്ങുകയും ചെയ്തു.
വീണ്ടും ആക്രമിക്കാന്‍ ശ്രമം ഉണ്ടായതോടെ യുവതി ട്രെയിനിൽനിന്ന് പുറത്തേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കു പരിക്കേറ്റ യുവതിയുടെ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു നേരിയ പരിക്കാണുള്ളതെന്നും, നിരീക്ഷണത്തിനായി ഐ സി യുവിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
Also Read- ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; വർക്കല ഇടവയിൽ രണ്ടു പേർ അറസ്റ്റിൽ
ചെങ്ങന്നൂരിലെ സ്കൂളിൽ ക്ലാർക്കായി ജോലി ചെയ്യുന്ന യുവതി ഇന്ന് രാവിലെ മുളന്തുരുത്തിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ഈ സമയം യുവതി കയറിയ കംപാർട്ട്മെന്‍റിൽ മറ്റാരും ഇല്ലായിരുന്നു. ട്രെയിൻ പുറപ്പെടാനായി തുടങ്ങുമ്പോഴാണ് അജ്ഞാതനായ ഒരാൾ അവിടേക്ക് വന്നത്. മാസ്ക്ക് ധരിച്ചതിനാൽ മുഖം വ്യക്തമായിരുന്നില്ല. മുളന്തുരുത്തി സ്റ്റേഷൻ പിന്നിട്ടതോടെ അക്രമി യുവതിയുടെ സമീപത്തേക്കു വന്നു. ഇതു കണ്ടു യുവതി പിന്നോട്ടു മാറി.
എന്നാൽ ഉടൻ കൈയിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ യുവതിക്കുനേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയും വള ഊരി വാങ്ങുകയും ചെയ്തു. ഈ സമയം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും, സ്ക്രൂഡ്രൈവർ കഴുത്തിനുനേരെ വീശിയതോടെ യുവതി പിൻമാറുകയായിരുന്നു. ആഭരണങ്ങൾ ഊരി നൽകിയ ശേഷവും അതിക്രമം നടത്താനായി തുനിഞ്ഞതോടെയാണ് യുവതി കുതറിമാറി വാതിലിന്‍റെ ഭാഗത്തേക്കു പോയതും പുറത്തേക്കും വീണതും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Kollam, Sasthamcotta, Tractor overturne, Young farmer died