നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പണിമുടക്ക് രണ്ടാംദിനവും ഹർത്താലായി

    പണിമുടക്ക് രണ്ടാംദിനവും ഹർത്താലായി

    • Last Updated :
    • Share this:
      സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് രണ്ടാം ദിനവും കേരളത്തിൽ ഹർത്താലായി. പണിമുടക്കനുകൂലികൾ തിരുവനന്തപുരം സെൻട്രലുൾപ്പെടെ പ്രധാന സ്റ്റേഷനുകളിൽ ട്രെയിനുകൾ തടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. ബാങ്കുകളുടെ പ്രവർത്തനവും സ്തംഭിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ സമരാനുകൂലികൾ ആക്രമണം നടത്തി. കമ്പ്യൂട്ടറും ഫോണും മേശയും അടിച്ചുതകർത്തതിന് എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു.

      തിരുവനന്തപുരത്ത് വേണാട്, ശബരി എക്സ് പ്രസുകൾ സമരക്കാർ തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം 40 മിനിട്ട് വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് ഇരു ട്രെയിനുകളും പുറപ്പെട്ടത്. കൊല്ലം - തിരുവനന്തപുരം പാസഞ്ചർ ചിറയിൻകീഴിലും സമരാനുകൂലികൾ തടഞ്ഞു. പൊലീസെത്തി അരമണിക്കൂറിന് ശേഷം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തശേഷമാണ് പാസഞ്ചർ പുറപ്പെട്ടത്. കളമശ്ശേരിയിലും കോട്ടയം-നിലമ്പൂർ പാസഞ്ചർ തടഞ്ഞു. ചങ്ങനാശേരിയിലും സമരസമിതി പ്രവർത്തകർ ട്രെയിൻ തടഞ്ഞു.

      പണിമുടക്കിന്റെ രണ്ടാം ദിവസവും ശബരിമല സർവീസുകൾ ഒഴികെ മറ്റ് സർവീസുകളൊന്നും കെ.എസ്.ആർ.ടി.സിക്ക് നടത്തിയില്ല. ശബരിമലയിലേക്ക് അന്തർ സംസ്ഥാന സർവ്വീസുകൾ ഉൾപ്പെടെ 72 ഷെഡ്യൂളുകൾ നടത്തിയെങ്കിലും തീർത്ഥാടകരുടെ എണ്ണം‌ കുറവാണ്. സ്വകാര്യ ബസുകൾ ഒരിടത്തും ഇന്നും സർവീസ് നടത്തിയില്ല.

      സർക്കാർ ഓഫീസുകളും സ്കൂളുകളും പ്രവർത്തിച്ചില്ല. പ്രധാന നഗരങ്ങളിലെ കടകമ്പോളങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിൽ കടകൾ തുറന്നിട്ടുണ്ട്. കോഴിക്കോട് മിഠായി ത്തെരുവ്, കൊച്ചിൻ ബ്രോഡ് വേ എന്നിവിടങ്ങളിൽ കടകൾ തുറന്നു. കൊച്ചിയിൽ മെട്രോ സർവീസുകൾ തടസ്സപ്പെട്ടില്ല. ഓൺലൈൻ ടാക്‌സികളും സർവീസ് നടത്തി.

      പണിമുടക്കിന്റെ രണ്ടാം ദിവസവും മലബാർ മേഖലയിൽ ജനജീവിതം സ്തംഭിച്ചു. അതേസമയം സ്വകാര്യ വാഹനങ്ങൾ കൂടുതലായി ഇന്ന് നിരത്തിലിറങ്ങി. നകെ.എസ്.ആ‍ർ.ടി.സി,​ സ്വകാര്യ ബസുകളും ടാക്സി​ -ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നില്ല. ട്രെയിൻ തടയൽ ഇന്നും ഉണ്ടായി. പയ്യന്നൂരിലും കണ്ണൂരിലും തലശേരിയിലും ട്രെയിനുകൾ തടഞ്ഞു. ചെന്നൈ മെയിൽ ആണ് കണ്ണൂരിൽ തടഞ്ഞത്. സമരക്കാരെ പൊലീസ് നീക്കി.\

      First published:
      )}