നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  തിരുവനന്തപുരത്ത് വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  ലോക്​ഡൗണ്‍ മൂലം കച്ചവടം മുടങ്ങിയപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ്​ ആത്മഹത്യക്ക് കാരണമെന്ന്​ പറയുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിളവൂർക്കൽ, പെരുകാവ് തേവിക്കോണം ശിവതത്തിൽ വിജയകുമാർ (56) ആണ് മരിച്ചത്. ലോക്​ഡൗണ്‍ മൂലം കച്ചവടം മുടങ്ങിയപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ്​ ആത്മഹത്യക്ക് കാരണമെന്ന്​ പറയുന്നു. തച്ചോട്ടുകാവ് പിടാരം ജംഗ്‌ഷനിൽ സ്റ്റോർ കട നടത്തിവരികെയായിരുന്നു

   വീട് നിര്‍മ്മാണത്തിനായി വായ്പയെടുത്തതും മറ്റുള്ളവരില്‍ നിന്നും വാങ്ങിയതുമൊക്കെയായി എകദേശം 15 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. മലയന്‍കീഴ് പോലീസ് സ്ഥലത്തെത്ി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   തിരുവനന്തപുരത്ത് വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ

   വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽ പോയ രണ്ടു പേർ പിടിയിലായി. നെ​യ്യാ​റ്റി​ന്‍​ക​ര തൊ​ഴു​ക്ക​ല്‍ കൈ​പ്പു​റ​ത്ത് വീ​ട്ടി​ല്‍ പ്രേം​ച​ന്ദ് (34), കാ​ട്ടാ​ക്ക​ട ക​രി​യം​കോ​ട് തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (23) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. കെ.​ എ​സ്.​ എ​ഫ്.​ ഇ​യി​ല്‍​നി​ന്ന്​ ഭവന വായ്പ ശ​രി​യാ​ക്കി​ നൽകാമെന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ വ​സ്തുവിന്‍റെ ആധാരം വാങ്ങിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2017 മു​ത​ൽ തുടങ്ങിയ തട്ടിപ്പിനൊടുവിലാണ് പ്രേംചന്ദും അനിൽകുമാറും പണം തട്ടിയെടുത്തത്.

   Also Read- കൊല്ലം മരുതിമലയിൽ കുട്ടികളുമായി മദ്യ ലഹരിയിൽ പിറന്നാളാഘോഷം; യുവതികൾ ഉൾപ്പട്ട സംഘം പിടിയിൽ

   2017ൽ ആ​ക്കു​ളം മു​ണ്ട​നാ​ട് കു​ന്നി​ല്‍ വീ​ട്ടി​ല്‍ മി​നി​യെ​ കെ.​ എ​സ്.​ എ​ഫ്.​ ഇ ഏ​ജ​ന്‍​റു​മാ​രെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തിയാ​ണ് പ്രേംചന്ദും അനിൽകുമാറും തട്ടിപ്പ് നടത്തിയത്. കെ എസ് എഫ് ഇയിൽനിന്ന് ഭവനവായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ വസ്തുവിന്‍റെ ആധാരവും കരം ഒടുക്കിയ രസീതും കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. കെ.​ എ​സ്.​ എ​ഫ്.​ ഇ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ്രാ​ഞ്ചി​ല്‍ നിന്ന് വീ​ട്ട​മ്മ അ​റി​യാ​തെ ചി​ട്ടി​ക​ള്‍ പി​ടി​ക്കു​ന്ന​തി​ന് ഈ രേഖകൾ ജാ​മ്യമായി നൽകിയാണ് പ​ല​പ്പോ​ഴാ​യി 21 ല​ക്ഷ​ത്തോ​ളം രൂ​പ ഇവർ തട്ടിയെടുത്തത്. പ്രതികൾ പിടിച്ച ചിട്ടി മുടങ്ങിയതിനെ തുടർന്ന് കെ എസ് എഫ് ഇയിൽനിന്ന് നോട്ടീസ് ലഭിച്ചതോടെയാണ് വീട്ടമ്മ തട്ടിപ്പ് മനസിലാക്കിയത്.

   ഇതോടെ 2019ല്‍ ​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പൊലീസ് അന്വേഷണം ഊർജിതമായതോടെ പ്രതികൾ ഒളിവിൽ പോയി. ഇവരെ കുറിച്ച് കഴിഞ്ഞ ദിവസം ക​ഴ​ക്കൂ​ട്ടം സൈ​ബ​ര്‍ സി​റ്റി എ.​ സി.​ പി ഹ​രി​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിന് സമീപത്തുള്ള ഒരു വീട്ടിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. മെഡിക്കൽ കോളേജ് എ​സ്.​ എ​ച്ച്‌. ​ഒ ഹ​രി​ലാ​ല്‍, എ​സ്.​ ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ര​തീ​ഷ്, ഷ​ജീം, എ​സ്.​ സി.​ പി.​ ഒ നൗ​ഫ​ല്‍, സി.​ പി.​ ഒ​മാ​രാ​യ വി​നീ​ത്, പ്ര​താ​പ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

   കൊല്ലം വെളിയത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

   വെളിയത്ത് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം ചെപ്ര പ്രദീപ് മന്ദിരത്തിൽ പ്രദീപ്(35) ആണ് പിടിയിലായത്. വെളിയം സ്വദേശിനിയായ ഭാര്യയെ അവരുടെ വീട്ടിലെത്തിയ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രദീപിനെ കൊട്ടാരക്കരയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

   മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രദീപ് ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഭാര്യയെ ഇയാൾ മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. തീർത്തും അവശനിലയിലായ യുവതിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ പ്രദീപ് ഒളിവിൽ പോകുകയായിരുന്നു.
   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)


   Published by:Anuraj GR
   First published:
   )}