നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കടകൾ മാത്രം അടച്ചിട്ടാൽ  കോവിഡ്  പോകുമോ? വൈറൽ വീഡിയോയിലെ അർഷാദ് ചോദിക്കുന്നു 

  കടകൾ മാത്രം അടച്ചിട്ടാൽ  കോവിഡ്  പോകുമോ? വൈറൽ വീഡിയോയിലെ അർഷാദ് ചോദിക്കുന്നു 

  കേരള വ്യാപാര വ്യവസായി ഏകോപന സമിതി നെടുമങ്ങാട് യൂണിറ്റ് യൂത്ത് വിങ് പ്രസിഡന്റായ അര്‍ഷാദ്  ഇലക്ട്രിക്കൽ ഡിപ്ലോമ നേടിയ ശേഷം 10 വര്‍ഷമായി കച്ചവടം നടത്തുന്നു. കടകൾ അടച്ചിടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അധികൃതർക്ക് മുന്നിൽ  അർഷാദ്  അവതരിപ്പിച്ചത് വൈറൽ ആയിരുന്നു. അക്കാര്യങ്ങൾ അദ്ദേഹം ന്യൂസ് 18 മായി പങ്കുവെക്കുന്നു 

  അർഷാദ് നെടുമങ്ങാട്

  അർഷാദ് നെടുമങ്ങാട്

  • Share this:
   പല സ്ഥലങ്ങളിലും കഴിഞ്ഞ 80 ദിവസത്തോളമായി കടകള്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. കോവിഡ് വ്യാപനം തടയണമെങ്കില്‍ ടൗണ്‍ പൂര്‍ണമായും അടക്കണം.എന്നാൽ ഇപ്പോൾ  ടി പി ആർ അനുസരിച്ച്  ചെയ്യുന്നത് അശാസ്ത്രീയമാണ്. പലപ്പോഴും വാർഡുകളുടെ അതിർത്തി റോഡ് ആണ്. അതനുസരിച്ച് ലോക്ക് ഡൌൺ ചെയ്യുമ്പോൾ റോഡിന്റെ ഒരു സൈഡിലുള്ള കടകള്‍ അടക്കുകയും മറു വശത്തുള്ള കടകള്‍ തുറന്നു കൊടുക്കുകയും ചെയ്യും. അപ്പോള്‍  തുറന്ന കടകളിലേക്ക് ആളുകള്‍ തള്ളി കയറുകയും  കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.


   അടച്ചു പൂട്ടലിൽ കടകൾ മാത്രമാണ് മാനദണ്ഡമായി വെക്കുന്നത്. ടി.പി.ആര്‍ നിശ്ചയിക്കുന്നത് ഒരു ദിവസം എടുക്കുന്ന സാമ്പിളുകളുടെ  ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു ഹോസ്പിറ്റൽ ഉള്ള ടൗണുകളിൽ എല്ലാം കോവിഡ് വ്യാപനം എപ്പോഴും ഡി യിലും സി യിലും നിൽക്കും. കാരണം അവിടെ കോവിഡ് ടെസ്റ്റ്‌ ചെയ്യുന്ന ആൾക്കാരുടെ എണ്ണം കുറവായിരിക്കും. സാമ്പിൾ എടുക്കുമ്പോൾ 10 പേരാണ് എന്ന് വെക്കുക.  അവിടെ  ചെന്ന് 10 പേര്‍ ടെസ്റ്റ് നടത്തി 5 പേര്‍ പോസിറ്റീവ് ആയാല്‍ ടി.പി.ആര്‍ 50% ആവും. എന്നാല്‍ കോര്‍പറേഷനുകളിൽ എല്ലാം എപ്പോളും ബി കാറ്റഗറിയിൽ നിൽക്കും. കാരണം അവിടെ 50ൽ പരം ഹോസ്പിറ്റലുകളും 200ൽ പരം ലാബുകളും എല്ലാ ദിവസവും അവിടെ വരുന്ന രോഗികളുടെ കൂട്ടിരുപ്പുകാരും വരുന്ന ആളുകളും ചെക്ക് ചെയുന്നുണ്ട്. അവിടെ ടെസ്റ്റിംഗ് കൂടുതലായി നടക്കുന്നുണ്ട്. അപ്പോൾ അസുഖം ഇല്ലാത്തവരെ കൂടുതലായി ടെസ്റ്റ്‌ ചെയ്യപ്പെട്ടാൽ ഇവിടെ ടി.പി.ആര്‍ കുറയും.  പക്ഷേ  അസുഖമില്ലാത്തവർ എത്ര ദിവസം ടെസ്റ്റ്‌ ചെയ്യും?


   ഇവിടെ  നെടുമങ്ങാട്  കഴിഞ്ഞ പ്രാവിശ്യം ബി യില്‍ നിന്ന് പിന്നീട് സി ആയപ്പോള്‍ മുഴുവൻ വ്യാപാരികളെയും അവരുടെ സ്റ്റാഫുകളെയും ഹാജരാക്കി ടെസ്റ്റ്‌ നടത്തി. ഒരു വ്യാപാരിക്കോ സ്റ്റാഫിനോ കോവിഡ് ഇല്ല.  ആർ ടി പി സി ആർ ടെസ്റ്റ് തന്നെയാണ് നടത്തിയത്. എങ്കിലും വ്യാപാരികൾ അടച്ചിടണം.

   പക്ഷെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കയറാം, ബീവറേജിൽ പോയി കുപ്പിയെടുക്കാം, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പോവാം,  ഓട്ടോകള്‍ രണ്ട് പേരെ വെച്ച് ഓടിക്കാം, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം, തുണിക്കട ചെരുപ്പ് കടകള്‍ എല്ലാം തുറക്കാം..ചെരുപ്പിന്റെ കാര്യം പറഞ്ഞു കഴിഞ്ഞാൽ ചുമ്മാ ആരും വാങ്ങൂലലോ.. തുണിയും ആരും വാങ്ങില്ല. ഫാൻസി ഐറ്റംസും ചുമ്മാ വാങ്ങില്ല.. അത്യാവശ്യം ഉള്ള സാധങ്ങൾ അല്ലെ വാങ്ങുകയുള്ളു?


   പിന്നെ ഇവർ ചെയുന്ന പ്രശ്നമെന്നു പറയുന്നത് ഇവർ ടി.പി.ആര്‍ വെച്ച് കോവിഡ് വ്യാപനം കൂടിയ സ്ഥലങ്ങൾ എന്ന് പറഞ്ഞിട്ടാണ് ഡി കാറ്റഗറി ചെയ്യുന്നത്. കേസുകളുടെ എണ്ണം നമ്മൾ പ്രതിദിനം നോക്കി കഴിഞ്ഞാൽ ഇവിടുത്തെ പോപുലേഷനിൽ വളരെ ചുരുക്കം കേസുകളെ ഉള്ളു. പക്ഷെ സിയും ബിയും നമ്മൾ നോക്കി കഴിഞ്ഞാൽ അവിടെ കോവിഡ് രോഗികളുടെ എണ്ണം കൂടുതലായിരിക്കാം. അപ്പോള്‍ രോഗികള്‍ കൂടുതല്‍ ഉള്ള സ്ഥലതാണോ നമ്മൾ റെസ്ട്രിക്ഷൻസ് ചെയ്യേണ്ടത്? അല്ലാതെ ടി.പി.ആര്‍ വെച്ച് കുറഞ്ഞ സ്ഥലങ്ങളിൽ റെസ്ട്രിക്ഷൻ ചെയ്‌തിട്ട് രോഗികൾ കൂടിതൽ ഉള്ള സ്ഥലങ്ങൾ തുറന്നു വിടുകയും അത്‌ പോലെ തന്നെ ആ സ്ഥലങ്ങളിൽ ഉള്ള ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും പോവാനുള്ള അവസരം ഇതുണ്ടാക്കുന്നുണ്ട്. കാറും ബൈക്കും ബസും എടുത്ത് എല്ലാവരും ടൗണുകളിലെക്ക് പോയി കോവിഡ് ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നു കോവിഡ് വാങ്ങി കൊണ്ട് വരുന്നുണ്ട്.   ഇത് പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോര്‍പറേഷന്‍ എന്നിങ്ങനെ  ടി.പി.ആര്‍  മാനദണ്ഡവും മാറ്റിയപ്പോൾ ഉണ്ടായ പ്രശ്‌നമാണ്.


   വ്യാപാരികള്‍ ഓണ്‍ലൈന്‍ കച്ചവടക്കാര്‍ക്കോ, കോര്‍പ്പറേറ്റുകള്‍ക്കോ  എതിരല്ല. ഇപ്പോള്‍ നിര്‍ദേശിക്കുന്ന മാനദണ്ഡമെന്നു പറയുന്നത് നമ്മളെ പൂർണമായും 7 ദിവസം അടച്ചിടുന്നു. അതായത് ഡി കാറ്റഗറിയില്‍ 7 ദിവസവും അടച്ചിടുകയാണ്. ഒരു കടകളും തുറക്കാന്‍ സമ്മതിക്കുന്നില്ല. അവശ്യ സാധനങ്ങള്‍ മാത്രം 12 മണി വരെ ഉള്ളു. അപ്പോൾ അവിടെയുള്ള ഓണ്‍ലൈന്‍  കമ്പനികളുടെ ഗോഡൗണില്‍ എല്ലാവിധ സാധനങ്ങളും വില്‍പ്പെടുന്നുണ്ട്. അങ്ങനെ  ഫ്രിഡ്ജ്, ടി വി, തുണി വിൽക്കുന്നുണ്ട്. പക്ഷെ  ജനങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ വരുന്ന സാധങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല.  ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍ കോര്‍പറേറ്റുകള്‍ മാത്രം കച്ചവടം ചെയ്യുന്നു.


   സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി, അതായത് ഇവിടെ മുന്‍സിപ്പാലിറ്റിയിലാണ് ഒരു പ്രശ്‌നമുള്ളതെങ്കില്‍ അവിടത്തെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്താലും അവര്‍ നിസ്സഹായരാണ്. പോലീസുകാരുമായി സംസാരിച്ചാല്‍ അവരും നിസ്സഹായരാണ്. കാരണം സര്‍ക്കാരില്‍ നിന്ന് ഇറങ്ങിയ ഉത്തരവാണ്. ഇതിലും ചെയ്യാൻ പറ്റിയ ഒരു കാര്യമെന്നു പറയുന്നത് അസുഖമില്ലാത്ത കുറെ ആൾക്കാരെ സംഘടിപ്പിക്കുക കുറേ ആർ ടി പി സി ആറും, ടി പി ആറും ചെയ്യുക. വ്യാപാരികളെ തന്നെ ആഴചയിൽ അഞ്ചു പ്രാവശ്യം മൂക്കിൽ കുത്തുക.. അങ്ങിനെ കൗണ്ട് കൂട്ടിയിട്ട് ഒരു അഡ്ജസ്റ്റ്മെന്റിൽ അടുത്ത ചൊവ്വാഴ്ച ആവുമ്പോഴർക്കും ടി പി ആർ കുറച്ചു കൊണ്ട് വരുക. പക്ഷെ ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയുന്നവരുടെ എണ്ണം കറക്റ്റ് ആയിരിക്കും. വെളിയിൽ നിന്ന് അസുഖമില്ലാതെവരെ കൊണ്ട് വന്നു ടെസ്റ്റ്‌ ചെയ്യുക.. എല്ലാ മുൻസിപ്പാലിറ്റിയിലും ഇതാണ് നടക്കുന്നത്. ടി പി ആർ കുറച്ചു കൊണ്ട് അവിടുത്തെ കാര്യങ്ങൾ ചെയ്യുക. എന്നാലേ രണ്ട് മൂന്ന് ദിവസത്തേക്ക് കടകള്‍ തുറക്കാന്‍ പറ്റും. അടുത്ത ചൊവ്വാഴ്ച ടി പി ആർ  ഇറങ്ങുമ്പോ ഇതേ രീതിയിൽ ടെസ്റ്റ്‌ ആവർത്തിക്കേണ്ടി വരും. എത്ര കാലം ഇത് തുടരാന്‍ കഴിയും??


   സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഡി കാറ്റഗറിയില്‍ ഉള്ളവരാണെങ്കില്‍ ജോലിക്ക് പോവണ്ട. സി കാറ്റഗറി ആണെങ്കില്‍ ഒരു ദിവസവും, ബി ആണെങ്കില്‍ 3 ദിവസവും പോയാല്‍ മതി. 25% ഹാജര്‍ )അല്ലെങ്കിൽ 50% ഹാജർ.  അത് കൊണ്ട് തന്നെ ജില്ലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്കൊന്നും ജോലിക്ക് പോവേണ്ടി വരുന്നില്ല. പോലീസ് ഉദ്യോസ്ഥര്‍ ആരോഗ്യ വിദഗ്ധര്‍ തുടങ്ങിയ ചില വിഭാഗം മാത്രമാണ് 100% ജോലി ചെയ്യുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ജോലിക്ക് പോവുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെല്ലാം തന്നെ മുഴുവന്‍ ശമ്പളം കിട്ടുന്നുണ്ട്. അതില്‍ ഞങ്ങള്‍ക്കൊരു പരാതിയുമില്ല. പക്ഷെ ഞങ്ങളുടെ പ്രശ്നം അവര്‍ക്ക് മനസിലാകുന്നില്ല.


   വ്യാപാരികള്‍ പൂര്‍ണ്ണമായും അടച്ചിടുകയാണ്. അവര്‍ക്ക് വാടക ഇളവ് അനുവദിച്ചിട്ടില്ല, ബാങ്കില്‍ മൊറട്ടോറിയം നല്‍കിയിട്ടില്ല, ബാങ്ക് ലോണ്‍ അടക്കണ്ടെന്നു പറയുന്നില്ല, ലൈസന്‍സ് ഫീസ് കുറയ്ക്കുന്നില്ല. എല്ലാ കാര്യത്തിലും തുക  കൂടിക്കൂടി വന്ന് വ്യാപാരികള്‍ വലിയ കടത്തില്‍ എത്തുകയാണ്.


   നെടുമങ്ങാട് പോലെ ഒരു ചെറു പട്ടണത്തില്‍  ദിവസം ആയിരം രൂപ മുതല്‍ 4000 രൂപ വരെ വാടകയുള്ള കടകളുണ്ട്. നെടുമങ്ങാട് മാത്രമല്ല അടുത്ത പ്രദേശമായ മാണിക്കൽ പഞ്ചായത്തിലും പല സ്ഥലങ്ങളിലെയും ഇത് പോലെ പ്രശ്നങ്ങൾ ഉണ്ട്.  ഇന്ന് ടെസ്റ്റിന് പോയത് രണ്ട് പേരാണെങ്കില്‍ അവര്‍ രണ്ടു പേരും പോസിറ്റീവ് ആയാല്‍ ടി.പി.ആര്‍ 100% ആയി. യഥാര്‍ത്ഥത്തില്‍ മുന്‍സിപ്പാലിറ്റിയുടെ മുഴുവന്‍ ജനസംഖ്യ ഡിവൈഡ്  ബൈ കോവിഡ് കേസുകൾ അല്ലെ റിപ്പോർട്ട്‌ ചെയ്യണ്ടത്?


   ഒരു സ്ഥലത്തെ മുഴുവന്‍ ജനസംഖ്യ 60,000 പേരാണെങ്കിൽ അതിൽ എത്ര പേര്‍ക്ക് കോവിഡ് പോസിറ്റീവായി എന്നല്ലേ നമ്മള്‍ നോക്കേണ്ടത്. അങ്ങിനെ അനുപാതത്തില്‍ എടുത്താല്‍ മാത്രമല്ലേ എത്ര രോഗികൾ ആണ് ഈ ടൗണിൽ ഉള്ളതെന്ന് നമുക്ക് അറിയാൻ പറ്റുക.


   ഉദാഹരണമായി  നെടുമങ്ങാട് സ്വദേശിയായ ഒരാള്‍ തിരുവനന്തപുരത്തോ, എറണാകുളത്തോ ജോലി ചെയ്യുന്നു. അയാളുടെ ആധാർ കാർഡിൽ അഡ്രസ് നെടുമങ്ങാട് ആണ്. അയാൾ എറണാകുളത്ത് വെച്ച് കോവിഡ് പോസിറ്റീവ് ആയി. ടെസ്റ്റ് നടത്തി പോസിറ്റീവ് ആയാല്‍ ആധാറിലെ വിവരങ്ങളനുസരിച്ച് നെടുമങ്ങാട് ആ വാർഡ്  100% കോവിഡ് പോസിറ്റീവിൽ ആവും.


   മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ ആക്കുകയാണെങ്കില്‍  ഉപകാരമാണ് . കാരണം വാര്‍ഡ് നമ്പര്‍ അനുസരിച്ചാണത്. വാർഡ് നമ്പർ അടിസ്ഥാനപ്പെടുത്തുമ്പോൾ നമുക്ക് രോഗം കുറയണം. വാർഡിൽ പോസിറ്റീവ് ആയി കഴിഞ്ഞാൽ വാർഡ് നമ്പർ മുൻസിപ്പാലിറ്റി ഇപ്പോൾ താമസിക്കുന്ന അഡ്രസ് അറിഞ്ഞ അത്‌ അവർ നോട്ട് ചെയുകയും മുൻസിപ്പാലിറ്റിയെ അറിയിക്കുകയും ചെയ്യും. ഇപ്പോള്‍  ഹോം ഐസൊലേഷൻ ഒന്നും ഇല്ല. പോസിറ്റീവ് ആയാലും  മൂന്നു നാലു ദിവസം കഴിഞ്ഞാല്‍ നാട്ടിലൂടെ ഇറങ്ങി നടക്കുകയും ചെയ്യാം. ഈ അവസ്ഥയില്‍ കോവിഡ് വ്യാപനം കൂടുക തന്നെയാണ് ചെയുക.


   നമ്മളെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കപെടുത്തുന്നത് കോവിഡ് വ്യാപനം തന്നെയാണ്. കോവിഡ് വാക്സിന്റെ ലഭ്യത കുറവാണ് മറ്റൊരു പ്രശ്നം. എല്ലാവരെയും പൂര്‍ണമായി വാക്സിനേറ്റു ചെയ്യാന്‍ കഴിയാത്തത് കൊണ്ട് തന്നെ ആളുകള്‍ പുറത്ത് ഇറങ്ങുമ്പോഴും സഞ്ചരിക്കുമ്പോഴും പേടിയാണ്. കോവിഡ് വ്യാപനം തടയാൻ സര്‍ക്കാരിനും വിദഗ്ധ സമിതിക്കും മാത്രമല്ല ഓരോ വ്യാപാരിക്കും ഉത്തരവാദിത്തം ഉണ്ട്.​അത് ഓർമിച്ചു കൊണ്ട് തന്നെയാണ് ഇക്കാര്യം പറയുന്നത്‌.
   Published by:Karthika M
   First published:
   )}