നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരികൾ; ചർച്ചയിൽ തീരുമാനം എന്തായാലും നാളെ കടകൾ തുറക്കും

  സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരികൾ; ചർച്ചയിൽ തീരുമാനം എന്തായാലും നാളെ കടകൾ തുറക്കും

  നാളെ കടകൾ തുറക്കുമെന്ന് വ്യാപാരികളുടെ വെല്ലുവിളി. മുഖ്യമന്ത്രി വിരട്ടാൻ നോക്കണ്ടെന്നും ടി.നസറുദ്ദീൻ

  നാളെ കടകൾ തുറക്കുമെന്ന് വ്യാപാരികളുടെ വെല്ലുവിളി

  നാളെ കടകൾ തുറക്കുമെന്ന് വ്യാപാരികളുടെ വെല്ലുവിളി

  • Share this:
  തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചർച്ചയുടെ ഫലം എന്തായാലും നാളെ കടകൾ തുറക്കുമെന്ന് വ്യാപാരികളുടെ വെല്ലുവിളി. നാളെ എല്ലാ കടകളും തുറക്കും. ഒരു ലോക്ക്ഡൗണും കാര്യമാക്കില്ല എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീൻ പറഞ്ഞു.

  നാളെയും മറ്റന്നാളും ലോക്ക്ഡൗണും ഇല്ല ഒന്നുമില്ല. ഞങ്ങൾ തുറക്കും. സർക്കാർ എതിർത്താൽ നേരിടും. മുഖ്യമന്ത്രി പറഞ്ഞാലും തുറക്കും. വേണ്ടിവന്നാൽ  നിയമം ലംഘിക്കും. ഗാന്ധിജി പോലും നിയമം ലംഘിച്ചിട്ടുണ്ട്. തുറക്കരുതെന്ന് സർക്കാർ പറഞ്ഞാൽ എന്തുണ്ടാകുമെന്ന് ശനിയാഴ്ച കാണാം. കേരളം മുഴുവൻ കടകൾ തുറക്കുമെന്നും നസറുദ്ദീൻ വ്യക്തമാക്കി.

  നേരിടുമെന്നു പറഞ്ഞ് മുഖ്യമന്ത്രി വിരട്ടേണ്ടന്നും അതൊക്കെ കുറേ കണ്ടവരാണെന്നും നസറുദ്ദീൻ. സമീപനം നന്നാക്കി ചർച്ച നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. തെറ്റിദ്ധാരണ മാറ്റണം. ഞങ്ങളെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കരുതുന്നില്ല. അങ്ങനെയാണ് പറഞ്ഞതെങ്കിൽ ഞങ്ങളും ഇവിടെ ഉള്ളവരാണ്. ജനാധിപത്യവും തെരഞ്ഞെടുപ്പുമൊക്കെ കണ്ടവരുമാണ്. അതുകൊണ്ട് ആ വിരട്ടൽ ഒന്നും ഇങ്ങോട്ട് വേണ്ട.

  എല്ലാം സഹിക്കുന്നത് ജനങ്ങൾക്കു വേണ്ടിയാണ്. ഈ സമരം ഒട്ടും രാഷ്ട്രീയ പ്രേരിതമല്ല. ഞങ്ങൾ വിചാരിച്ചാൽ സമരം പിൻവലിക്കാനും കഴിയില്ല. ഇതൊക്കെ മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടുണ്ട് എന്നാണ് കരുതുന്നത്.

  കടകൾ തുറന്നില്ലെങ്കിൽ നടപടിയെടുക്കുമെന്ന് 1980 നായനാർ സർക്കാരും ഇ.എം.എസ്. നമ്പൂതിരിപ്പാടും ഒക്കെ പറഞ്ഞതാണ്. അതൊക്കെ ഞങ്ങൾ കണ്ടവരാണ്. പിന്നീട് സി.വി. പദ്മരാജനും സെയിൽസ് ടാക്സ് ജീവനക്കാരെ കച്ചവടക്കാർ മർദ്ദിക്കുന്നു എന്നുപറഞ്ഞ് ഞങ്ങളെ ജയിലിലിട്ടു. അതും കണ്ടവരാണ്. രാഷ്ട്രീയത്തിനതീതമായി സ്വന്തം ശക്തികൊണ്ട് നിൽക്കുന്നവരാണ് വ്യാപാരികൾ. ഞങ്ങളുടെയും ജനങ്ങളുടേയും ശക്തി ഉള്ളിടത്തോളം ഒരു പേടിയുമില്ലെന്നും നസറുദ്ദീൻ പറഞ്ഞു.  'വ്യാപാരികളെ എക്കാലവും അടിമകളാക്കാമെന്നു കരുതരുത്'

  നിപ്പയും കോവിഡും ഒക്കെ വന്നിട്ടും 700 ദിവസമായി ഒരക്ഷരം എതിർത്തു പറയാതെ സർക്കാർ പറഞ്ഞത് അതുപോലെ അനുസരിച്ചവരാണ് വ്യാപാരികൾ. ജനങ്ങളുടെയും  ഉപഭോക്താക്കളുടെയും ഞങ്ങളുടെയൊക്കെ ആരോഗ്യം പരിഗണിച്ചാണ് അതിനു തയാറായത്. ഇനി ഗത്യന്തരമില്ല.

  കച്ചവടം ചെയ്യാനാകാതെ വ്യാപാരികൾ മുടിഞ്ഞു. ചരക്കുകൾ കെട്ടിക്കിടക്കുന്നു. ഇതൊക്കെ വിറ്റഴിച്ച ശേഷം കുറച്ചു സാവകാശം തന്നാൽ എല്ലാ ചർച്ചകൾക്കും തയാറാണ്. കടകൾ നാലു ദിവസത്തിൽ അധികം പൂട്ടിയിടാൻ ആർക്കും അധികാരമില്ല. കടകൾക്ക് ലൈസൻസ് അനുവദിക്കുമ്പോൾ തന്നെയുള്ള നിയമമാണ്. ആ നിയമം അനുസരിക്കാതെ ഇപ്പോൾ കടകൾ അടച്ചിട്ട് നിയമം ലംഘിച്ചത് സർക്കാരാണ്. തുറക്കാനുള്ള  അനുമതിയോടെയാണ് ഫീസ് നൽകി ലൈസൻസ് എടുക്കുന്നത്. ആ നിയമം സർക്കാർ ലംഘിച്ചു.

  പ്രകൃതിക്ഷോഭങ്ങളോ വർഗീയലഹളയോ ഒക്കെ ഉണ്ടാകുമ്പോൾ മാത്രമാണ് നാല് ദിവസത്തിലധികം കടകൾ അടച്ചിടാൻ കലക്ടർക്ക് പോലും അധികാരമുള്ളത്. ഇപ്പോൾ ജനങ്ങൾക്കുവേണ്ടി 700 ദിവസമാണ് ഞങ്ങൾ കടകൾ പൂട്ടിയിട്ടത്. ശനിയും ഞായറും പൂട്ടിയിട്ടാൽ കോവിഡ് പോകുമെന്നാണ് പറഞ്ഞത്. അങ്ങനെ പോകുമെങ്കിൽ ശനിയും ഞായറും മാത്രമല്ല അല്ല തിങ്കളും ചൊവ്വയും ഒക്കെ പൂട്ടി ഇടാം. ഇത്രയും നാൾ പൂട്ടിയിട്ടിട്ടും കോവിഡ് പോയില്ലല്ലോ.

  മുന്നറിയിപ്പും മുൻകരുതലും ഇല്ലാതെ സർക്കാർ പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ചാണ് ഒരു ചൂളം വിളി പോലും സർക്കാരിനെതിരായി ഇല്ലാതെ അനുരിച്ചത്.  ഇപ്പോഴും എന്നു തുറക്കാൻ ആകുമെന്നോ  ഇതിൽ നിന്ന് മോചനം എന്ന്  ഉണ്ടാകുമെന്നോ അറിയില്ല.  ഞങ്ങളെ അടിമകളാക്കി വളർത്തുകയാണ് സർക്കാർ ചെയ്യുന്നത്. ചർച്ച ചെയ്തു പരിഹാരം കാണണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒന്നാംഘട്ട കോവിഡ് കഴിഞ്ഞ് ജനുവരി മുതൽ കച്ചവടം നന്നായി വരുമ്പോൾ രണ്ടാംഘട്ടം വന്നു. അതു തീരാറാകുമ്പോൾ മൂന്നാംവട്ടവും വരാൻ പോകുന്നു. അതെങ്ങനെ വരും എന്ന് അറിയില്ല. ഈ അനിശ്ചിതത്വത്തിന് ഒരു പരിസമാപ്തി വേണം.

  അതെവിടെ എന്നുപോലും ഞങ്ങൾക്കും സർക്കാരിനും അറിയില്ല. സ്വതന്ത്രമായി കച്ചവടം ചെയ്ത് കുടുംബം പോറ്റാനുള്ള സംവിധാനം വേണമെന്ന ആവശ്യമാണ് ഞങ്ങൾക്ക്. ഞങ്ങളുടെ നിർദ്ദേശങ്ങൾ സർക്കാർ കേട്ട് ഒരു തീരുമാനം എടുക്കണം. ഉദ്യോഗസ്ഥ ബുദ്ധിജീവികൾ എന്ന് പറയുന്നവരുടെ കാര്യം മാത്രം കേട്ടാൽ പോരാ. അതുകേട്ട് എന്നും കച്ചവടക്കാരെ അടിമകൾ ആക്കാം എന്ന വിചാരം വേണ്ട.

  10,000 പേർക്ക് തൊഴിൽ കൊടുക്കുന്ന കിറ്റെക്സ് ഇവിടെ നിന്ന് പോകുന്നു എന്ന് പറഞ്ഞപ്പോൾ എല്ലാ മന്ത്രിമാരും അവരുടെ പുറകെ പോയി.  ഒരു കോടി ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന പ്രസ്ഥാനം പട്ടിണി കിടന്നു മരിക്കുന്നു എന്ന് പറയുമ്പോൾ ചോദിക്കാനും പറയാനും ആരും ഉണ്ടായില്ല. ഇപ്പോൾ ജനങ്ങൾക്ക് കാര്യം മനസ്സിലായി ജനങ്ങളുടെ സഹകരണത്തോടെ ആണ് ഞങ്ങൾ സമരം ചെയ്യുന്നതെന്നും നസറുദ്ദീൻ പറഞ്ഞു.
  Published by:user_57
  First published:
  )}