നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോഴിക്കോട് ജില്ലയിലെ വ്യാപാരികൾ വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു

    കോഴിക്കോട് ജില്ലയിലെ വ്യാപാരികൾ വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു

    വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പിലാണ് സമരം പിൻവലിക്കുന്നതെന്ന് ഏകോപന സമിതി നേതാക്കൾ അറിയിച്ചു.

    News 18

    News 18

    • News18
    • Last Updated :
    • Share this:
    കോഴിക്കോട്: ജില്ലയിലെ വ്യാപാരികൾ വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു. ജില്ല കളക്ടറുമായി വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി.നസിറുദീൻ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

    കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കടകൾ അടപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ച കടയപ്പ് സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തത്. കൺടയിൻമെന്റ് സോണുകളിലും കടകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

    You may also like:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ: മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടൻ, കനി നടി [NEWS]തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് പ്രവർത്തനം നിർത്തിവച്ചു; താൽക്കാലികമെന്ന് വിശദീകരണം [NEWS] ഇന്ത്യയിലെ ആദ്യത്തെ നോൺവെജ് സൂപ്പർമാർക്കറ്റുമായി ധമാക്ക സംവിധായകൻ ഒമർ ലുലു [NEWS]

    വാർഡ് ആർ.ആർ.ടികളിൽ വ്യാപാരി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ആവശ്യപ്പെടുന്നുണ്ട്.

    കോഴിക്കോട് വലിയങ്ങാടിയിൽ കൺടയിൻമെന്റ് സോൺ ആയിരുന്ന വാ‍ർഡിൽ ചില വ്യാപാരികൾ കട തുറന്നതിനെ തുട‍ർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൺടയിൻമെന്റ് സോണുകൾ അശാസ്ത്രീയമായി നിശ്ചയിക്കുകയും നി‍യന്ത്രണങ്ങൾ ഏർപ്പെടുകയും ചെയ്യുന്നത് മൂലം വ്യാപാരികളുടെ ജീവിതം പ്രതിസന്ധിയിലായെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി പരാതിപ്പെടുന്നത്.



    വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പിലാണ് സമരം പിൻവലിക്കുന്നതെന്ന് ഏകോപന സമിതി നേതാക്കൾ അറിയിച്ചു.
    Published by:Joys Joy
    First published:
    )}