മലപ്പുറം: പ്രളയത്തിൽ നിലമ്പൂർ നഗരത്തിൽ മാത്രം നൂറ് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികൾ. മുന്നൂറിലധികം കടകൾ വെള്ളത്തിൽ മുങ്ങി. ദുരിതത്തിൽ നിന്ന് എങ്ങനെ കരകയറുമെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് വ്യാപാരി സമൂഹം. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിലമ്പൂർ നഗരം വെള്ളത്തിൽ മുങ്ങിയത്. അപ്രതീക്ഷിതമായി ഉയർന്ന വെള്ളം കെട്ടിടങ്ങളുടെ രണ്ടാം നിലയിലേക്കുവരെ കയറി. സാധനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി വെക്കാൻ പോലും ഇവർക്ക് സമയം ലഭിച്ചില്ല. നഷ്ടത്തിന്റെ പ്രാഥമിക കണക്കുകൾ തന്നെ 100 കോടിയിലധികം വരും.
വില്ലേജ് ഓഫീസിൽ നിന്ന് പരിശോധനക്ക് വന്നശേഷം എത്രയാണെന്ന് നഷ്ടമെന്ന് സാക്ഷ്യപത്രം നൽകുമെന്നും അതുവെച്ച് നികുതി ഇളവിനോ മറ്റോ സമീപിക്കാമെന്നാണ് അറിയുന്നതെന്ന് നിലമ്പൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നരേന്ദ്രൻ പറയുന്നു. ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
50 ലക്ഷം രൂപയുടെ നഷ്ടമാണ് ആണ് ജോയ് ഇഞ്ചി കാലായിലിന്റെഓട്ടോ മൊബൈൽ ഷോപ്പിൽ ഉണ്ടായത്. വിശദീകരിക്കാനാകാതെ വിങ്ങി പൊട്ടുകയാണ് അദ്ദേഹം. 'എന്റ് വീടും പോയി. എങ്ങനെ അതിജീവിക്കുമെന്ന് അറിയില്ല'- ഇഞ്ചി കാലായിൽ പറഞ്ഞു.
തുണിക്കടകൾ ടെക്സ്റ്റൈൽ ഷോപ്പുകൾ തുടങ്ങി എല്ലാ തരത്തിൽ പെട്ട സ്ഥാപനങ്ങളിലും വലിയ നഷ്ടമാണ് ഉണ്ടായത്. ഇതിൽ പകുതിയിലധികം പേർ ഇൻഷുറൻസ് പോലും ചെയ്തിട്ടില്ല എന്നത് നഷ്ടങ്ങളുടെ ആഴം കൂട്ടുന്നു. ഇൻഷുറൻസ് ഉണ്ടായിരുന്നെങ്കിൽ ഒരു പരിധിവരെ ആഘാതത്തിൽ നിന്ന് കരകയറാൻ സാധിക്കുമായിരുന്നുവെന്ന് നിലമ്പൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ടോമിച്ചൻ പറയുന്നു.
സർക്കാർ നിർദേശമനുസരിച്ച് കണക്കുകൾ ശേഖരിച്ച് അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. പക്ഷേ ഇത്രയും ഭീമമായ നഷ്ടം ആരും നികത്താൻ സഹായിക്കും എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.