നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാസർഗോഡ് ബദിയടുക്ക, പെർള അന്തർ-സംസ്ഥാന പാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗത നിരോധനം

  കാസർഗോഡ് ബദിയടുക്ക, പെർള അന്തർ-സംസ്ഥാന പാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗത നിരോധനം

  Traffic across the inter-state highway in Kasargod banned | അപകട സാധ്യത മുൻനിർത്തി പ്രദേശത്തെ വീടുകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കാസർഗോഡ്: ബദിയടുക്ക, പെർള അന്തർ-സംസ്ഥാന പാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. അപകട സാധ്യത മുൻനിർത്തി പ്രദേശത്തെ വീടുകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ബദിയടുക്ക, പെർള കരിമ്പിലയിൽ കുന്നിടിഞ്ഞ് പാത പൂർണ്ണമായും തകർന്നു. ശക്തമായ മഴയിൽ മേൽഭാഗത്തെ കുന്ന് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.

   ഇതോടെ കാസർഗോഡ് നിന്ന് കർണാടകയിലെ പുത്തൂർ ലേക്കുള്ള അന്തർ-സംസ്ഥാന പാതയിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.
   റോഡിലെ പലഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. ഒൻപതു മീറ്റർ വീതിയിൽ ടാറിങ് ഉള്ള റോഡിൽ ഇപ്പോൾ കഷ്ടിച്ച് ഒരാൾക്ക് നടന്നു പോകാനുള്ള ഇടമേയുള്ളൂ. ബസുകൾ അടക്കമുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

   ഇവിടെ ഗതാഗതം പൂർണ്ണതോതിൽ പുനരാരംഭിക്കണമെങ്കിൽ മാസങ്ങൾ വേണ്ടി വരും. മണ്ണ് പൂർണ്ണമായും ഒഴിവാക്കി പാത പുനർ നിർമ്മിക്കാൻ രണ്ട് കോടിയോളം രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ഇതിനിടയിൽ കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പ്രസ്ക്ലബ് ജംഗ്ഷൻ സമീപം മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മൺതിട്ടയിൽ ഉണ്ടായ വിള്ളൽ പൊളിച്ചു നീക്കുന്ന പ്രവർത്തികളും ആരംഭിച്ചിട്ടുണ്ട്.

   First published:
   )}