കൊച്ചി: ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ആണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. പാലാരിവട്ടം, കാക്കനാട് എന്നിവിടങ്ങളിൽ നിന്നും സിവിൽ ലൈൻ റോഡിലൂടെ എത്തുന്ന വാഹനങ്ങൾ മേൽപ്പാലത്തിനടിയിലൂടെ കടത്തി വിടില്ല. പാലത്തിന് ഇരുവശത്തുമായി 300 മീറ്റർ അകലത്തിൽ പുതിയ രണ്ട് യുടേണുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ സെൻറർ, ഒബ്രോൺ മാൾ എന്നിവിടങ്ങളിലെ യുടേണിന് പുറമേയാണിത്. പാലാരിവട്ടം ഭാഗത്തു നിന്നും കാക്കനാട്ടേക്കു പോകേണ്ട വാഹനങ്ങൾ പാലത്തിൻറെ ഇടപ്പള്ളി ഭാത്തുള്ള യുടേണിലൂടെ കടന്നു പോകണം. ഇടപ്പള്ളി ഭാഗത്തു നിന്നും വരുന്നവക്ക് പാലത്തിൻറെ വൈറ്റില ഭാഗത്തും യുടേൺ സൗകര്യമുണ്ട്.
Also Read പാലാരിവട്ടം പാലം നിർമ്മാണം: ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം; ഗതാഗത കുരുക്കിനും സാധ്യത
ഇടപ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ റോഡ് വഴി സിവിൽ ലൈനിലേക്കും ബദൽ മാർഗ്ഗം ഉണ്ട്. കാക്കനാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് എറണാകുളത്തേക്ക് പോകാൻ പുതിയ റോഡിലൂടെ പാലച്ചുവട് പ്രവേശിക്കാം.
രണ്ടു ഭാഗത്തുമുള്ള ഇട റോഡുകളും നരഗത്തിലേക്ക് എത്താൻ ഉപയോഗിക്കാം. പാലത്തിന്‍റെ രണ്ട് വശങ്ങളിലൂടെയും വാഹനം ഓടിക്കാം. ബൈപാസ് ജംഗ്ഷനിൽ സിഗ്നലും ഉണ്ടാകില്ല. പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗതനിയന്ത്രണം വിജയിച്ചാൽ സിഗ്നലുകൾ ഏർപ്പെടുത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Palarivattam Bridge Scam, Reconstruction of palarivattam over bridge