പാലാരിവട്ടം പാലത്തിൻറെ ടാർ പൂർണമായും നീക്കം ചെയ്തു കഴിഞ്ഞു. മൂന്ന് ദിവസം കൊണ്ടാണ് പാലത്തിൻറെ ടാർ പൂർണമായും നീക്കിയത്. ഡിവൈഡറുകളുടെയും കോൺക്രീറ്റിന്റെയും കട്ടിങ് ആണ് നിലവിൽ പുരോഗമിക്കുന്നത്. ഡയമണ്ട് വയര്‍ സോ കട്ടര്‍ ഉപയോഗിച്ചാണ് ഡിവൈഡറുകള്‍ മുറിക്കുന്നത്.
രണ്ടുമാസത്തിനുള്ളിൽ കോൺക്രീറ്റ് കട്ടിംഗ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതിനു ശേഷം സ്ലാബുകൾ മുറിച്ചു മാറ്റുന്നത്. അതിനു ശേഷം ഗർഡറുകൾ മാറ്റും. 102 ഗർഡറുകളാണ് പാലാരിവട്ടം പാലത്തിന് ഉള്ളത്. ഇതിൽ 98 എണ്ണത്തിനും വിള്ളലുകൾ ഉണ്ട്. പാലത്തിൻറെ 19 സ്പാനുകളിൽ വിള്ളൽ ഉള്ള 17 സ്പനുകളും മാറ്റും.തൂണുകളെ അങ്ങനെ തന്നെ നിലനിർത്തി കാർബൺ ഫൈബർ റാപ്പിംഗിലൂടെ ബലം നൽകും.
നാഗമ്പടം പാലം പൊളിച്ച പല്ലാശ്ശേരി എര്‍ത്ത് വര്‍ക്‌സിന് ആണ് പാലാരിവട്ടത്തെ കോണ്‍ക്രീറ്റ് പൊളിച്ചു നീക്കുന്നതിന്റെ ചുമതല. കോണ്‍ക്രീറ്റ് കട്ട് ചെയ്യുമ്പോള്‍ പൊടി ഉയരാതിരിക്കാന്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്. കോണ്‍ക്രീറ്റ് കഷണങ്ങള്‍ പുറത്തേക്ക് തെറിക്കാതിരിക്കാന്‍ ഇരുമ്പ് വല വിരിക്കും.
ഞായറാഴ്ച മുതൽ പാലാരിവട്ടം ഭാഗത്ത് ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടാകും. പാലത്തിന് അടിയിലൂടെ ഉള്ള ഗതാഗതം ഉണ്ടാവില്ല. ഈ സാഹചര്യത്തൽ സർവീസ് റോഡുകളിൽ അടക്കം ഗതാഗത കുരുക്ക് ഉണ്ടാകാൻ ഇടയുണ്ട്, ഇത് പരിഹരിക്കുന്നതിനും കൊച്ചി ട്രാഫിക് പോലീസിൻറെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.