• HOME
  • »
  • NEWS
  • »
  • kerala
  • »
  • Alert: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ച് വിടും

Alert: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ച് വിടും

എംജി റോഡിൽ പാളയം, വിജെടി ഹാളിന് മുൻവശം, സ്റ്റാച്യു, പുളിമൂട്, ആയുർവേദ കോളജ് എന്നീ ഭാഗങ്ങളിലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

traffic

traffic

  • Last Updated :
  • Share this:
    തിരുവനന്തപുരം: യുഡിഎഫ് നടത്തുന്ന സെക്രട്ടറിയറ്റ് ഉപരോധം, യൂണിവേഴ്സിറ്റി കോളജിന് മുന്നിലെ എസ്എഫ്ഐയുടെ മഹാപ്രതിരോധ സമരം എന്നിവയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും.

    എംജി റോഡിൽ പാളയം, വിജെടി ഹാളിന് മുൻവശം, സ്റ്റാച്യു, പുളിമൂട്, ആയുർവേദ കോളജ് എന്നീ ഭാഗങ്ങളിലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

    also read: ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ സന്ദർശനം: മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം

    പബ്ലിക് ലൈബ്രറി ഭാഗത്തു നിന്ന് തിരിഞ്ഞ് പോകണം

    രാവിലെ യുഡിഎഫിന്റെ സെക്രട്ടറിയറ്റ് ഉപരോധം ആരംഭിക്കുന്നതു മുതൽ അവസാനിക്കുന്നതു വരെ വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്തു നിന്ന് തിരിഞ്ഞ് നന്ദാവനം-ബേക്കറി-പനവിള വഴിയാണ് പോകേണ്ടത്.

    ഉപരോധത്തിന് വരുന്ന വാഹനങ്ങളുടെ നിയന്ത്രണം

    • ഉപരോധത്തിന് ദേശീയപാത വഴി വരുന്ന വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ്, ചാക്ക വഴി ജനറൽ ആശുപത്രി ജങ്ഷനിൽ പ്രവർത്തകരെ ഇറക്കിയ ശേഷം തിരികെ വിമാനത്താവള റോഡിൽ പാർക്ക് ചെയ്യണം.

    • എംസി റോഡുവഴി വരുന്ന വാഹനങ്ങൾ മോഡല്‍ സ്കൂൾ ജങ്ഷനിലെത്തി ഹൗസിംഗ് ബോർഡ് ജങ്ഷനിൽ പ്രവർത്തകരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

    • പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് ഭാഗത്തു നിന്ന് പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ വഴുതക്കാട് എത്തി പനവിള വഴി ഹൗസിംഗ് ബോർഡ് ജങ്ഷനിൽ ആളെ ഇറക്കിയ ശേഷം പൂജപ്പുര ഗ്രൗണ്ടില്‍ പാർക്ക് ചെയ്യണം.

    • ഉപരോധം കഴിഞ്ഞ് വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ജനറൽ ആശുപത്രി ജങ്ഷനിൽ എത്തി ആളുകളെ കയറ്റി ബൈപ്പാസിലൂടെ മടങ്ങണം.

    • യൂണിവേഴ്സിറ്റി കോളജിലെ പ്രതിഷേധത്തിന് എത്തുന്നവർ ആശാൻസ്ക്വയറിൽ ആളെ ഇറക്കിയ ശേഷം ബൈപ്പാസിലും എയർപോർട്ട് റോഡിലും പാർക്ക് ചെയ്യണം.


    വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന സ്ഥലങ്ങൾ

    പബ്ലിക് ലൈബ്രറി ഭാഗത്തു നിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നന്ദാവനം- ബേക്കറി-പനവിള- എസ്എസ് കോവിൽ റോഡ്-ഓവർ ബ്രിഡ്ജ് വഴി പോകണം.

    ചാക്ക- പേട്ട ഭാഗത്തു നിന്ന് കിഴക്കേക്കോട്ടയ്ക്ക് പോകുന്ന വാഹനങ്ങൾ ജനറൽ ആശുപത്രിയിൽ നിന്ന് തിരിഞ്ഞ് വഞ്ചിയൂർ-കൈതമുക്ക്-ഉപ്പിടാംമൂട് പാലം വഴി പോകണം.

    കിഴക്കേക്കോട്ട ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ആയുർവേദ കോളജ് ഭാഗത്തു നിന്ന് തിരിഞ്ഞ് കൈതമുക്ക്- വഞ്ചിയൂർ വഴി പോകണം.

    കിഴക്കേക്കോട്ടയിൽ നിന്ന് പേരൂർക്കട, നെടുമങ്ങാട് ഭാഗത്തേക്കും തമ്പാനൂരിൽ നിന്ന് ആറ്റിങ്ങൽ, വെഞ്ഞാറമൂട് ഭാഗങ്ങളിലേക്കും പോകേണ്ട് വാഹനങ്ങൾ ഓവർ ബ്രിഡ്ജിൽ നിന്ന് തിരിഞ്ഞ് തൈക്കാട്-മേട്ടുക്കട-വഴുതക്കാട്-വെള്ളയമ്പലം വഴി പോകണം.

    First published: